ETV Bharat / state

ബോംബെന്ന് കരുതി, നോക്കിയപ്പോള്‍ 'നിധി കുംഭം'; കുടത്തില്‍ സ്വർണ പതക്കങ്ങളും കാശി മാലകളും, സംഭവം കണ്ണൂരില്‍ - Treasure Pot Was Found In Kannur

author img

By ETV Bharat Kerala Team

Published : Jul 13, 2024, 9:10 AM IST

Updated : Jul 13, 2024, 12:49 PM IST

മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് 'നിധി' കുംഭം കണ്ടെത്തിയത്. ആഭരണങ്ങളും നാണയങ്ങളുമാണ് കുംഭത്തിലുണ്ടായിരുന്നത്. ഇവ പുരാവസ്‌തു വകുപ്പ് പരിശോധിക്കുന്നുണ്ട്.

കണ്ണൂരില്‍ നിധി കണ്ടെത്തി  FOUND TREASURE POT  നിധി കുംഭം കണ്ടെത്തി  ചെങ്ങളായിയിൽ പുരാവസ്‌തു കണ്ടെത്തി
കണ്ണൂരില്‍ കണ്ടെത്തിയ നിധി (ETV Bharat)
മഴക്കുഴി എടുക്കുന്നതിനിടെ കിട്ടിയത് 'നിധി കുംഭം' (ETV Bharat)

കണ്ണൂർ : ചെങ്ങളായിയിൽ റബർ തോട്ടത്തിൽ നിന്ന് നിധിയെന്ന് തോന്നിക്കുന്ന വസ്‌തുക്കൾ കണ്ടെത്തി. പരിപ്പായി ഗവൺമെന്‍റ് എൽപി സ്‌കൂളിനടുത്ത് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ നിന്ന് മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം കണ്ടെത്തിയത്. 17 മുത്തുമണികൾ, 13 സ്വർണപതക്കങ്ങൾ, കാശി മാലയുടെ നാല് പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ എന്നിവയാണ് കുടത്തിനുള്ളില്‍ ഉണ്ടായിരുന്നത്.

മണ്ണിൽ നിന്ന് കുഴിച്ചെടുക്കവെ ആദ്യം ബോംബ് ആണെന്നാണ് തൊഴിലാളികൾ കരുതിയത്. ലഭിച്ച വസ്‌തുക്കൾ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. ഇവ സ്വർണ്ണം പൂശിയതാണോ എന്നും സംശയമുണ്ട്. വസ്‌തുക്കൾ പുരാവസ്‌തു വകുപ്പ് പരിശോധിക്കുന്നുണ്ട്.

Also Read: റോഡ് നിര്‍മാണത്തിനിടെ നിധി കണ്ടെത്തി; നിധികുംഭവുമായി കരാറുകാരന്‍ മുങ്ങി, കണ്ടെത്തുമെന്ന് യുപി പൊലീസ്

Last Updated : Jul 13, 2024, 12:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.