ETV Bharat / state

നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം - Transportation Restriction in TVM - TRANSPORTATION RESTRICTION IN TVM

ഇന്ന് രാവിലെ 10 മുതൽ കാട്ടാക്കടയിലേക്കുള്ള മുഴുവൻ റോഡുകളും അടയ്ക്കും

MODI IN THIRUVANANTHAPURAM  TRAFFIC RESTRICTION TVM  മോദി കേരളത്തില്‍  തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
Transportation Restriction in Thiruvananthapuram due to PM Modi Visit
author img

By ETV Bharat Kerala Team

Published : Apr 15, 2024, 6:53 AM IST

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കാട്ടാക്കടയിൽ ഇന്ന് (16-04-2024) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. കാട്ടാക്കടയിൽ ഇന്ന് രാവിലെ 10 മുതൽ കർശന ഗതാഗത നിയന്ത്രണമുണ്ടാകും. കാട്ടാക്കടയിലേക്കുള്ള മുഴുവൻ റോഡുകളും അടയ്ക്കും.

ഇരു ചക്രവാഹനങ്ങൾ ഉൾപ്പെടെ ഒരു വാഹനവും കടത്തി വിടില്ല. കാട്ടാക്കടയിലും പരിസര പ്രദേശത്തെ റോഡുകളുടെ ഇരുവശങ്ങളിലും രാവിലെ മുതൽ പ്രധാനമന്ത്രി മടങ്ങും വരെ യാതൊരു വിധ പാർക്കിങ്ങും അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് മോദി വീണ്ടും കേരളത്തിൽ എത്തുന്നത്. ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്തും തിരുവനന്തപുരം കാട്ടാക്കടയിലുമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളുടെ സംയുക്ത പൊതു സമ്മേളനം തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും. 11 ന് ആരംഭിക്കുന്ന പൊതു സമ്മേളനത്തില്‍ 12.30ന് ആകും പ്രധാനമന്ത്രി ചേരുക.

പ്രവര്‍ത്തകര്‍ 11ന് മുമ്പ് ഗ്രൗണ്ടില്‍ പ്രവേശിക്കണം. ഇതിനായി കോളേജ് ഗ്രൗണ്ടില്‍ നാല് ഗേറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രധാന കവാടത്തിലൂടെ ഗ്രൗണ്ടിലെ പ്രത്യേക സുരക്ഷാ പാതയിലൂടെയാകും പ്രധാനമന്ത്രി വേദിയിലേക്ക് എത്തുക. ഉച്ചയ്ക്ക് രണ്ടു മണിയോടെ പ്രധാനമന്ത്രി വേദിയില്‍ നിന്ന് മടങ്ങും.

Also Read : ബുള്ളറ്റ് ട്രെയിന്‍, അന്താരാഷ്‌ട്ര രാമായണോത്സവം, ഏകീകൃത സിവില്‍ കോഡ്...; 'സങ്കൽപ് പത്ര' പുറത്തിറക്കി ബിജെപി - PM Modi Unveils BJP Manifesto

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.