ഇടുക്കി : മൂന്നാർ ഗ്യാപ്പ് റോഡിൽ വീണ്ടും അപകട യാത്ര. തമിഴ്‌നാട് രജിസ്ട്രേഷനിൽ ഉള്ള വാഹനത്തിന്‍റെ ഡോറിൽ കയറിയിരുന്നാണ് യുവാവിന്‍റെ യാത്ര. യാത്രയ്‌ക്കിടെ സാഹസികമായി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയാണ് യുവാവ്. മോട്ടോർ വാഹന വകുപ്പ് ആവർത്തിച്ചു നടപടിയെടുത്തിട്ടും ഗ്യാപ്പ് റോഡിലെ ഗതാഗത നിയമലംഘനങ്ങൾ തുടരുന്നുവെന്നും അധികൃതർ അറിയിച്ചു.
ഗ്യാപ്പ് റോഡിലൂടെ 'അപകട യാത്ര'; തെലങ്കാന രജിസ്‌ട്രേഷൻ വാഹനം പൊക്കി എംവിഡി: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ യുവാക്കൾ അഭ്യാസ പ്രകടനം നടത്തിയ വാഹനം പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. തെലങ്കാനയില്‍ നിന്നും മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയ യുവാക്കൾ സഞ്ചരിച്ച തെലങ്കാന രജിസ്ട്രേഷനിലുള്ള വാഹനമാണ് പിടികൂടിയത്. കാറിന്‍റെ ഡോറിൽ ഇരുന്നായിരുന്നു യുവാവിന്‍റെ അഭ്യാസപ്രകടനം.
ദൃശ്യം പ്രചരിക്കപ്പെട്ടതോടെ അഭ്യാസപ്രകടനം നടത്തിയ വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ഇടുക്കി എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ ദേവികുളത്ത് വെച്ചാണ് ജൂലൈ 2 ന് വാഹനം പിടികൂടിയത്. വാഹനം മൂന്നാര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. വാഹനത്തിന്‍റെ ഡ്രൈവറോട് തൊടുപുഴ ഇന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ മുന്‍പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചു.
Also Read: നിയമത്തിനും സുരക്ഷയ്‌ക്കും പുല്ലുവില; മൂന്നാർ ഗ്യാപ്പ് റോഡിൽ വീണ്ടും സാഹസിക യാത്ര