കണ്ണൂർ : ഓലക്കുട പഴമയുടെ ഓർമ താളുകൾ മറയ്‌ക്കുമ്പോൾ പലരും ചൂടി നടന്ന കുട. പനയോലകൾ വെട്ടി എടുത്തു നനവ് വറ്റാതെ ഉണക്കിയെടുത്ത് തുണി നൂലും ഓടയും മുളയും കൊണ്ട് നിർമിക്കുന്ന ഓല കുടകൾ ഇന്ന് പലരും മറന്നു കാണും. ഇന്നത്തെ തലമുറയിൽ പലരും സിനിമകളിൽ മാത്രമാണ് ഓലക്കുട കണ്ടിട്ടുണ്ടാകുക.
എന്നാൽ മയ്യിൽ കരയളത്തെ കുവോട്ട് കുന്നുമ്മൽ മാധവി തന്‍റെ 68-ാം വയസിലും ഒലക്കുട നിർമാണത്തിൽ കുലത്തൊഴിൽ മറക്കാതെ തുടരുന്നുണ്ട്. 10-ാം വയസിൽ തുടങ്ങിയതാണ് മാധവിയുടെ കുട നിർമാണം. ശാരീരിക ബുദ്ധിമുട്ടകൾക്കിടയിലും കാവുകളിലേക്കും മറ്റും ഇന്നും മാധവിയുടെ കുടയെത്തും. 57 വർഷമായി കുട നിർമ്മാണത്തിൽ സജീവം ആണ് മാധവി.
കാവുകളിൽ തെയ്യമില്ലാത്ത ഈ കർക്കിടക മാസത്തിലും മാധവി തിരക്കിലാണ്. ഓലക്കുട ചൂടിയ മാവേലി തമ്പുരാൻ എഴുന്നള്ളുമ്പോൾ ചൂടാൻ ഉള്ള കുടകൾ ജില്ലയുടെ പാലഭാഗങ്ങളിലേക്കും എത്തുന്നത് മാധവിയുടെ അടുത്തുനിന്നാണ്.
പനയോല, ഓടയുടെ ഇല്ലി മുളയുടെ കാല്,തുണി നൂല് എന്നിവ ഉപയോഗിച്ചാണ് നിർമാണം. 3 ദിവസം കൊണ്ട് പൂർത്തിയാവുന്ന കുടകൾ ആവശ്യക്കാർക്ക് നൽകുന്നത് 1500 രൂപക്ക് ആണ്. കിലോമീറ്ററുകൾ താണ്ടി മട്ടന്നൂരിൽ നിന്നു ഓലയും ഓടയും വീട്ടിൽ എത്തിക്കാൻ 600 രൂപയോളം വരുമെന്ന് മാധവി പറയുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എന്നാൽ അതിന്‍റേതായ ലാഭമൊന്നും ലഭിക്കുന്നില്ലെന്ന് മാധവി പറയുന്നു. കണിശ സമുദായത്തിന്‍റെ കുല തൊഴിൽ ആയ ഒലക്കുട നിർമാണം പുതുതലമുറ പോലും ഏറ്റെടുക്കുന്നില്ലെന്ന സങ്കടം മാധവിക്കുണ്ട്. ചാത്തൻ പള്ളിക്കാവ്, പുതിയയോതി കാവ്, തട്ടങ്കോട്ടം തുടങ്ങിയ പ്രദേശത്തെ പ്രധാന കാവുകളിൽ സ്ഥാനികർക്ക് വേണ്ട കുട നിർമിച്ചു നൽകുന്നതും മാധവിയാണ്.
വയലുകളിൽ മഴ നനയാതിരിക്കാൻ ഒലക്കുടകൾ ഒരു കാലഘട്ടത്തിൽ പ്രശസ്‌തമായിരുന്നു. എന്നാൽ വെറുമൊരു കുട എന്നതിനപ്പുറം ക്ഷേത്രക്കാവുകളിൽ ഐതിഹ്യത്തിന്‍റെ പ്രതീകം കൂടിയാണ് ഒരു സമുദായത്തിന്‍റെ കുലതൊഴിൽ കൂടിയായ കുട നിർമ്മാണം.