കാസർകോട് : മല്ലംപാറയിൽ കെണിയിൽ കുടുങ്ങിയ പുലി ചത്തു. അഞ്ച് വയസ് പ്രായമുള്ള പെണ്‍പുലിയാണ് ചത്തത് എന്നാണ് വിവരം. കെണിയില്‍ കുടുങ്ങിയ പുലിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. വയറിലാണ് കെണി കുടുങ്ങിയിരുന്നത്.
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വെച്ച കെണിയിലാണ് ഇന്ന് രാവിലെയോടെ പുലി കുടുങ്ങിയത്. സമീപത്തെ വീട്ടുകാർ പുലി കെണിയിൽ കുടുങ്ങിയതായി കണ്ടതിനെ തുടർന്ന് വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.
വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാൻ വെച്ച കെണിയിലാണ് പുലി കുടുങ്ങിയത്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാണ്ടി വനമേഖലയ്ക്ക് അടുത്താണ് പുലിയെ കണ്ടെത്തിയത്.