തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, പി കെ ബഷീർ, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി കാപ്പൻ, കെ കെ രമ എന്നിവർ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സഭ നിർത്തിവെച്ച് ചർച്ച ചെയ്യും. മുഖ്യമന്ത്രിക്ക് വേണ്ടി പാർലമെന്‍ററി കാര്യ മന്ത്രി എംബി രാജേഷാണ് വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യാമെന്ന് അറിയിച്ചത്.
സഭ സമ്മേളനത്തിന്‍റെ ആദ്യ ദിനം എന്ത് സംഭവിച്ചെന്ന് എല്ലാവർക്കും അറിയാമെന്ന് പറഞ്ഞു സംസാരിച്ചു തുടങ്ങിയ എം ബി രാജേഷ് രാഷ്ട്രീയമായി പുക മറ സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ടാണ് ഒരിക്കൽ വ്യക്തമാക്കിയ കാര്യങ്ങളിൽ വീണ്ടും അടിയന്തര പ്രമേയ നോട്ടീസ് എന്ന് പറഞ്ഞതോടെ പ്രതിപക്ഷ എംഎൽഎ മാർ ബഹളം വച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പിന്നാലെ സമൂഹത്തിൽ പുക സൃഷ്‌ടിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ ഇതു സഭ നിർത്തി വച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്ന് എം ബി രാജേഷ് അറിയിക്കുകയായിരുന്നു.