എറണാകുളം: തൃശ്ശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ ഹൈക്കോടകിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. വിവാദത്തില്‍ സമഗ്രമായുള്ള അന്വേഷണത്തിനായി എഡിജിപി എച്ച് വെങ്കിടേഷിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. പൂരം അലങ്കോലപ്പെടുത്തിയതിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാരിന്‍റെ സത്യവാങ്മൂലം.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പൂരം ഭംഗിയായി നടത്തുക എന്നത് മാത്രമായിരുന്നു സര്‍ക്കാരിന്‍റെ ലക്ഷ്യം. ഉദ്യോഗസ്ഥതല വീഴ്‌ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. ചുമതലയിലുണ്ടായിരുന്ന എഡിജിപി പ്രശ്‌നപരിഹാരത്തിന് ഇടപെടാതിരുന്നത് വീഴ്‌ചയാണെന്ന് ഡിജിപി അറിയിച്ചിരുന്നു.
എഡിജിപിയുടെ വീഴ്‌ചയടക്കം അന്വേഷിക്കുന്നുണ്ട്. 3500 പൊലീസുകാര്‍ സുരക്ഷയ്‌ക്കായി ഉണ്ടായിരുന്നു. പൂരം അലങ്കോലപ്പെടുത്തലിലെ സത്യം പുറത്തുകൊണ്ട് വന്ന് ഉചിത നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Also Read : വെടിക്കെട്ടിന്‍റെ കേന്ദ്ര നിയന്ത്രണം; പിന്നിൽ ശിവകാശി ലോബിയെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി