ETV Bharat / state

റഷ്യൻ സൈന്യത്തിന് നേരെ യുക്രെയ്‌ന്‍ ഷെല്ലാക്രമണം; തൃശൂർ സ്വദേശി കൊല്ലപ്പെട്ടു - ukraine shelling kerala man killed - UKRAINE SHELLING KERALA MAN KILLED

സന്ദീപ് കൊല്ലപ്പെട്ടുവെന്ന വിവരം നാട്ടിലറിയുന്നത് റഷ്യന്‍ മലയാളി ഗ്രൂപ്പുകളില്‍ വാട്‌സ് ആപ്പ് സന്ദേശം പ്രചരിച്ചതോടെയാണ്.

RUSSIA UKRAINE WAR  റഷ്യ യുക്രൈൻ യുദ്ധം  LATEST MALAYALAM NEWS  റഷ്യയിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു
Sandeep (36) (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 18, 2024, 10:41 PM IST

Updated : Aug 18, 2024, 11:04 PM IST

റഷ്യൻ സൈന്യത്തിന് നേരെയുണ്ടായ യുക്രെയ്‌ന്‍ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശിയായ സന്ദീപ് കൊല്ലപ്പെട്ടു (ETV Bharat)

തൃശൂർ: റഷ്യൻ സൈന്യത്തിന് നേരെ യുക്രെയ്‌ന്‍ നടത്തിയ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കല്ലൂർ നായരങ്ങാടി സ്വദേശി സന്ദീപ് (36) ആണ് മരിച്ചത്. സന്ദീപ് ഉൾപ്പെട്ട റഷ്യൻ സൈന്യത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

റഷ്യന്‍ മലയാളി ഗ്രൂപ്പുകളില്‍ വാട്‌സ് ആപ്പ് സന്ദേശം പ്രചരിച്ചതോടെയാണ് സന്ദീപ് കൊല്ലപ്പെട്ടുവെന്ന വിവരം നാട്ടിലറിയുന്നത്. ആശുപത്രിയിൽ മൃതദേഹം റഷ്യൻ മലയാളി അസോസിയേഷൻ അംഗങ്ങൾ തിരിച്ചറിഞ്ഞതായും കല്ലൂരിലെ വീട്ടിൽ അറിയിപ്പ് ലഭിച്ചു. എന്നാൽ എംബസിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്‌ച ലഭിക്കുമെന്ന് റഷ്യയിലെ മലയാളി സംഘടനകൾ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

സന്ദീപ് ഉള്‍പ്പെട്ട 12 അംഗ റഷ്യൻ പട്ടാള പട്രോളിങ് സംഘത്തിനു നേരെയായിരുന്നു ആക്രമണം എന്നാണ് ബന്ധുക്കൾക്ക് ലഭിക്കുന്ന വിവരം. ശനി, ഞായർ ദിവസങ്ങൾ എംബസി അവധിയായതിനാൽ അധികൃതരുടെ ഔദ്യോഗിക അറിയിപ്പും ചിത്രങ്ങളും അടുത്ത ദിവസമേ ലഭിക്കൂ.

കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു എഴു പേരും ജോലിക്കായി റഷ്യയിലേക്ക് പോയത്. മോസ്കോയിൽ റസ്റ്റോറൻ്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് റഷ്യൻ സൈനിക ക്യാമ്പിലെ കാൻ്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും സന്ദീപ് വീട്ടുകാരെ അറിയിച്ചിരുന്നതായും പറയുന്നു. അതേസമയം റഷ്യൻ പൗരത്വം ലഭിക്കുന്നതിനായി സന്ദീപ് സൈന്യത്തിൽ ചേർന്നതായും വിവരമുണ്ട്.

Also Read: യുദ്ധമുഖത്ത് നിന്ന് തിരികെ നാട്ടിലേക്ക് ; റഷ്യയിൽ കുടുങ്ങിയ മലയാളി യുവാവ് പ്രിൻസ് വീട്ടിൽ തിരിച്ചെത്തി

Last Updated : Aug 18, 2024, 11:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.