ETV Bharat / state

തൃപ്പൂണിത്തുറ ചൂരക്കാട് സ്ഫോടനക്കേസ് : ക്ഷേത്രം ഭാരവാഹികൾ പിടിയിൽ

തൃപ്പൂണിത്തുറ ചൂരക്കാട് സ്ഫോടനക്കേസിൽ ഒളിവിലായിരുന്ന ക്ഷേത്രം ഭാരവാഹികൾ പിടിയിൽ. ഉത്സവക്കമ്മിറ്റി പ്രസിഡന്‍റ് ഉൾപ്പടെ 9 പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. മൂന്നാറിൽ നിന്ന് കസ്‌റ്റഡിയിലെടുത്ത ഇവരെ ഹിൽപാലസ് സ്‌റ്റേഷനിലെത്തിച്ചു.

തൃപ്പൂണിത്തുറ സ്ഫോടനക്കേസ്  തൃപ്പൂണിത്തുറ ചൂരക്കാട്  ക്ഷേത്രം ഭാരവാഹികൾ പിടിയിൽ  police arrest  Thrippunithura Churakad Blast
Thrippunithura Churakad Blast Case, Temple Officials Get Arrested
author img

By ETV Bharat Kerala Team

Published : Feb 15, 2024, 11:56 AM IST

എറണാകുളം : തൃപ്പൂണിത്തുറ ചൂരക്കാട് സ്ഫോടനക്കേസിൽ ഒളിവിലായിരുന്ന പുതിയകാവ് ക്ഷേത്രം ഭാരവാഹികൾ പിടിയിൽ (Thrippunithura Churakad Blast Case). ഉത്സവക്കമ്മിറ്റി പ്രസിഡന്‍റ് ഉൾപ്പടെ 9 പേരെ ഹിൽപാലസ് പൊലീസ് കസ്‌റ്റഡിയിലെടുത്തു. മൂന്നാറിൽ നിന്ന് കസ്‌റ്റഡിയിലെടുത്ത ഇവരെ ഹിൽപാലസ് സ്‌റ്റേഷനിലെത്തിച്ചു. പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

അതേസമയം ചൂരക്കാട് സ്ഫോടനക്കേസിൽ നാല് പേരാണ് നിലവിൽ റിമാന്‍ഡിലുള്ളത്. പുതിയകാവ് ദേവസ്വം ഭാരവാഹികളായ സതീഷ്‌ കുമാർ, ശശികുമാർ, കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരെയാണ് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തത്. പുതിയകാവ് സെക്രട്ടറി രാജേഷ്, ട്രഷറർ സത്യൻ, കരാറുകാരൻ ആദർശ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

അതേസമയം വെടിക്കെട്ടിന് കൂടുതൽ ശബ്‌ദവും വെളിച്ചവും കിട്ടാൻ നിരോധിത രാസ സംയുക്തമായ പൊട്ടാസ്യം ക്ലോറേറ്റ് പടക്ക നിർമ്മാണത്തിന് ഉപയോഗിച്ചുവെന്ന സംശയത്തിലാണ് അന്വേഷണസംഘം. ഇത്തരമൊരു സംശയത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങൾ ചൂരക്കാട് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.

പൊട്ടാസ്യം ക്ലോറേറ്റ് ചെറിയൊരു ഉരസൽ ഉണ്ടായാൽ തന്നെ തീപിടിക്കാൻ സാധ്യതയുള്ള രാസവസ്‌തുവാണ്. പടക്കങ്ങൾ ഇറക്കുന്നതിനിടെയുണ്ടായ തീപിടിത്തവും ഇതേ തുടർന്നുണ്ടായ ഉഗ്രസ്ഫോടനവും നിരോധിത രാസവസ്‌തു കാരണമാണോയെന്ന സംശയത്തിലാണ് അന്വേഷണസംഘം. പടക്ക നിർമ്മാണത്തിന് നിരോധിത രാസവസ്‌തുക്കൾ ഉപയോഗിച്ചോയെന്ന് ശാസ്‌ത്രീയ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ.

പടക്കം സൂക്ഷിക്കുന്ന സ്ഥലത്തിന്‍റെ 45 മീറ്റർ ചുറ്റളവിൽ മറ്റൊരു കെട്ടിടവും ഉണ്ടാവാൻ പാടില്ലായെന്നതാണ് നിയമം. എന്നാൽ സ്ഫോടനം നടന്ന ചൂരക്കാട് പടക്കം സൂക്ഷിച്ച കെട്ടിടവും വീടുകളും തമ്മിലുള്ള അകലം പത്ത് മീറ്ററിൽ താഴെയാണ്. ഈ കാരണത്താലാണ് സ്ഫോടനത്തില്‍ സമീപത്തെ വീടുകൾക്ക് വലിയ തോതിൽ നാശനഷ്‌ടം സംഭവിച്ചത്. അനുമതിയില്ലാതെ സ്‌ഫോടക വസ്‌തുക്കൾ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്‌തതിന് ക്ഷേത്രഭാരവാഹികൾ ഉൾപ്പടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

അതേസമയം കേന്ദ്രസർക്കാർ സ്ഥാപനമായ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്‍റെ (പെസോ) അനുമതിയില്ലാതെയാണ് സംസ്ഥാനത്തെ മിക്ക പടക്ക നിർമ്മാണശാലകളും പ്രവർത്തിക്കുന്നത്. സുരക്ഷിതമായ അകലം പാലിക്കാത്തതിനാലാണ് സംസ്ഥാനത്തെ പടക്ക നിർമാണ ശാലകളുടെ അപേക്ഷകൾ പെസോ നിരസിച്ചത്. വീണ്ടുമൊരു അപകടം സംഭവിച്ച സാഹചര്യത്തിൽ നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സാധ്യതയുണ്ട്.

തിങ്കളാഴ്‌ച (ഫെബ്രുവരി 12) രാവിലെ പത്തര മണിയോടെയാണ് ഉത്സവത്തിനായി എത്തിച്ച പടക്കങ്ങൾ താത്കാലിക സംഭരണ കേന്ദ്രത്തിൽ ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടാളുകൾ മരിക്കുകയും പതിനാറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത്.

ക്ഷേത്രോത്സവത്തിന് എത്തിച്ച പടക്കങ്ങൾ സംഭരണകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ വാഹനമുൾപ്പടെ ഉഗ്ര ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ടെമ്പോ ട്രാവലർ വാഹനം പൂർണമായി കത്തിയമർന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറും പൂർണമായും അഗ്നിക്കിരയായി.

ALSO READ : അത്യുഗ്ര ശബ്‌ദത്തില്‍ ഒരു നിമിഷം കൊണ്ട് തകർന്നുവീണത്, ശ്രീനാഥും ശ്രീലക്ഷ്‌മിയും കണ്ട സ്വപ്‌നങ്ങൾ...

മാത്രമല്ല സമീപത്തെ ഒരു ഡസൻ വീടുകൾ ഭാഗികമായി തകരുകയും അമ്പതിലധികം വീടുകൾക്ക് നാശനഷ്‌ടം സംഭവിക്കുകയും ചെയ്‌തിരുന്നു. രണ്ട് കിലോമീറ്റർ ചുറ്റളവിൽ വരെ ശബ്‌ദം കേട്ട ഉഗ്രസ്ഫോടനമായിരുന്നു അന്ന് നടന്നത്. പലരുടേയും വീടിനുള്ളിൽ ചില്ലുകൾ ഉൾപ്പടെ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.