കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്കൊപ്പം നോവായി മൂന്നു വയസുകാരി സൂഫിസഫയും. ഉമ്മയ്‌ക്കൊപ്പം ചൂരൽ മലയിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു സൂഫിസഫ. അന്ന് രാത്രിയാണ് ഉരുൾപൊട്ടൽ ഉണ്ടായത്.
ഇന്നലെ (ഓഗസ്റ്റ് 03) ഈ മൂന്നുവയസുകാരിയുടെ മൃതദേഹം ചാലിയാറിൽ നിന്നും കണ്ടെടുത്തു. ഉരുള്‍പൊട്ടലില്‍ കാണാതായ പന്നൂർ സ്വദേശി അബ്‌ദുള്‍ റൗഫിന്‍റെ മകളാണ് സൂഫിസഫ. ഉരുൾപൊട്ടൽ ഉണ്ടായ സമയത്ത് ചൂരൽ മലയിലെ വീട്ടിൽ 13 പേര്‍ ഉണ്ടായിരുന്നു.
അതിൽ വീട്ടുകാരിയായ റുക്‌സാനയുടെയും ഭർത്താവ് മുനീറിന്‍റെയും മൃതദേഹങ്ങൾ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സൂഫിസഫയുടെ മുത്തശ്ശൻ എം എസ് യൂസഫ് ഭാര്യ ഫാത്തിമ ഉൾപ്പെടെ ഇനിയും പത്ത് പേരെ ഈ കുടുംബത്തിൽ നിന്ന് കണ്ടെത്താൻ ഉണ്ട്.