കോട്ടയം: ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ചെയ്‌തിരിക്കുന്ന പ്രവൃത്തി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതെന്ന് അൻവറിനെതിരെ പരാതി നൽകിയ തോമസ് പീലിയാനിക്കല്‍. ഒരാളുടെ ഫോൺ ചോർത്തുകയെന്നുളളത് ശരിയല്ല. അതൊക്കെ രഹസ്യസ്വഭാവമുളള കാര്യങ്ങളാണ്.
വളരെ ഗുരുതരമായിട്ടുളള തെറ്റ് ആയതിനാലാണ് താൻ അൻവറിനെതിരെ പരാതി നൽകിയത്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ മാന്യത വിട്ടുളള പെരുമാറ്റമാണ് അദ്ദേഹം കാണിച്ചത്. തെളിവ് ഹാജരാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വാർത്ത മാധ്യമങ്ങളിൽക്കണ്ട അറിവ് മാത്രമേയുളളൂ. 12 വർഷം മുന്നേ വരെ താൻ ഒരു കോൺഗ്രസുകാരനായിരുന്നു. അതിന് ശേഷം തനിക്ക് രാഷ്‌ട്രീയപരമായിട്ട് അടുപ്പവുമില്ല അകൽച്ചയുമില്ല.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആരുടേയും നിർദേശപ്രകാരമല്ല പരാതി കൊടുത്തത്. അതിനാൽ രാഷ്‌ട്രീയപരമായിട്ട് ഒരു അജണ്ടയുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയെന്നത് മാത്രമാണ് താൻ ചെയ്‌തത്. തുടർനടപടികളിലേക്ക് കടക്കേണ്ടത് പൊലീസിൻ്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Also Read: പി വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്; നടപടി ഫോണ്‍ ചോര്‍ത്തൽ കുറ്റം ചുമത്തി