ETV Bharat / state

മസാല ബോണ്ട്‌ : ഇഡിക്ക് മുന്നിൽ ഹാജരാകില്ല, കേസിനെ നിയമപരമായി നേരിടും: തോമസ് ഐസക്

മസാല ബോണ്ട്‌ നിയമപരമാണെന്നും ഇ ഡിക്ക് മുന്നിൽ ഹാജരാകില്ലെന്നും മുൻ ധനമന്ത്രി തോമസ് ഐസക്

Thomas Isaac  തോമസ് ഐസക്ക്  കിഫ്ബി മസാല ബോണ്ട് കേസ്  KIIFB Masala Bond case
Thomas Isaac
author img

By ETV Bharat Kerala Team

Published : Jan 25, 2024, 1:49 PM IST

Updated : Jan 25, 2024, 2:06 PM IST

ഇ ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം : ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും തോമസ് ഐസക് (Thomas Isaac ED Case). മസാല ബോണ്ട്‌ നിയമപരമാണ്. ഇ ഡി പുറത്തുവിട്ടത് രഹസ്യരേഖയല്ല. ഭയപ്പെടുത്താനുള്ള അന്വേഷണം മാത്രമാണ് നടന്നതെന്നും തോമസ് ഐസക് പറഞ്ഞു. ഒരു വർഷം അന്വേഷിച്ചിട്ട് എന്ത് നിയമലംഘനമാണ് കണ്ടെത്തിയതെന്നും കിഫ്‌ബിക്കുള്ള വിശ്വാസ്യത ചെറുതല്ലെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

അതേസമയം ഉദ്യോഗസ്ഥർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ആറുതവണ നോട്ടീസ് അയച്ചിട്ടും ഹാജരാവുന്നില്ലെന്നും അന്വേഷണം നിർത്തിവെപ്പിക്കാനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നതെന്നും ഇ ഡി ഉദ്യോഗസ്ഥർ ഹൈക്കോടതിയെ അറിയിച്ചു.

ഇ ഡി സമൻസിനെ എന്തിനാണ് എല്ലാവരും പേടിക്കുന്നതെന്നും കേസ് നിർത്തിവയ്‌പ്പിക്കണം എന്ന് കോടതിയെക്കൊണ്ട് പറയിപ്പിക്കാൻ ആണോ ശ്രമമെന്നും ഹൈക്കോടതി ഉദ്യോഗസ്ഥരോട് ചോദിച്ചു. ഇ ഡി സമൻസ് ചോദ്യം ചെയ്‌തുകൊണ്ട് നൽകിയ ഹർജി ഹൈക്കോടതി ഫെബ്രുവരി ഒന്നിനാണ് പരിഗണിക്കുക.

അതേസമയം ജൂൺ 22നും തോമസ് ഐസക് ഇ ഡി ഓഫീസിൽ എത്തിയിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് ഇഡി ഓഫീസിൽ എത്താൻ കഴിയാതിരുന്നതെന്ന് തോമസ് ഐസക് ഇഡിയെ അറിയിച്ചിരുന്നു. ഇത് നാലാം തവണയാണ് തോമസ് ഐസക് ചോദ്യം ചെയ്യലിന് ഹാജരാകാതെ വിട്ടുനിൽക്കുന്നത്(Thomas Isaac On ED Case).

കഴിഞ്ഞ പന്ത്രണ്ടാം തീയതി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും, മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ എത്താന്‍ അസൗകര്യമുണ്ടെന്നും, മറ്റൊരു ദിവസം ഹാജരാകാമെന്നും ഐസക് ഇഡിയെ അറിയിക്കുകയായിരുന്നു. ഐസക്കിന്‍റെ അപേക്ഷ പരിഗണിച്ചായിരുന്നു തീയതി പുതുക്കി നിശ്ചയിച്ച് ജൂൺ 22 ന് ഹാജരാകാൻ ഇഡി നോട്ടീസ് അയച്ചത്.

2021 മാർച്ചിലാണ് കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം തുടങ്ങിയത്. കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തിൽ ‎വിദേശ നാണ്യ വിനിമയ നിയമം - ഫെമയുടെ ലംഘനം ഉണ്ടായെന്നും 2019ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാതെയാണെന്നുമുള്ള പരാതികളിലായിരുന്നു ഇഡി അന്വേഷണം ആരംഭിച്ചത്.

കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമായിരുന്നില്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇഡിയുടെ ആരോപണം. കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണ്. ഇന്ത്യൻ രൂപയിൽ വിദേശത്ത് നിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസർക്കാരിൻ്റെ അനുമതിയോടെ ചെയ്യേണ്ടതായിരുന്നു. വിദേശ കടമെടുപ്പിൻ്റെ അധികാരം കേന്ദ്രസർക്കാരിനാണെന്നാണ് ഇഡി വ്യക്തമാക്കുന്നത് (ED Probe on KIIFB).

എന്നാൽ കിഫ്ബിയുടെ മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമലംഘനം ഉണ്ടായിട്ടില്ല എന്നാണ് തോമസ് ഐസക്കിന്‍റെയും, കിഫ്ബിയുടെയും, സംസ്ഥാന സർക്കാരിന്‍റെയും വാദം. കിഫ്ബിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് തോമസ് ഐസക് ആരോപിക്കുന്നത്.

ബന്ധുക്കളുടെയടക്കം പത്ത് വർഷത്തെ മുഴുവൻ സാമ്പത്തിക ഇടപാടിന്‍റെ രേഖകൾ ഹാജരാക്കണമെന്ന് ഇഡി ആദ്യ തവണ നൽകിയ സമൻസിൽ അവശ്യപ്പെട്ടിരുന്നെങ്കിലും, വ്യക്തിഗത വിവരങ്ങൾ ചോദിച്ച് ഇഡി നോട്ടിസ് അയച്ചെന്ന തോമസ് ഐസക്കിന്‍റെ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടപെടുകയായിരുന്നു.

വസ്‌തുതകളും രേഖകളും ഇല്ലാതെയാണ് ഇഡിയുടെ അന്വേഷണമെന്നും, കുടുംബാംഗങ്ങളുടേതടക്കമുള്ള അക്കൗണ്ട് വിവരങ്ങൾ അന്വേഷിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. തുടർന്ന് തോമസ് ഐസക്കിന് അനുകൂലമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചു.

തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് നിർത്തിവയ്ക്കാ‌ൻ ആയിരുന്നു അന്ന് ഹൈക്കോടതി നിർദേശിച്ചത്. തോമസ് ഐസക്കിന് വീണ്ടും പുതിയ സമൻസ് അയക്കാൻ ഹൈക്കോടതി അനുവാദം നൽകിയതോടെയാണ് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഇഡി പുതിയ സമൻസ് അയച്ചത്. എന്നാൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിൽ നിന്ന് വീണ്ടും ഒഴിഞ്ഞുമാറുകയായിരുന്നു.

Last Updated : Jan 25, 2024, 2:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.