ETV Bharat / state

കേരള ഗവർണറെ പുകഴ്ത്തി തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍; പ്രതികരിച്ച് വിഎന്‍ വാസവന്‍ - Thiruvanchoor praises Governor - THIRUVANCHOOR PRAISES GOVERNOR

പൊതു സമൂഹത്തിന് സമ്മതനായ വ്യക്തി എന്ന നിലയിൽ അദ്ദേഹത്തോടുള്ള താത്പര്യം തുറന്ന് പറഞ്ഞതാണെന്ന് തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരള ഗവർണറെ പുകഴ്ത്തി തിരുവഞ്ചൂർ  ആരിഫ് മുഹമ്മദ് ഖാന്‍ കോണ്‍ഗ്രസ്  KERALA GOVERNOR ARIF MUHAMMAD KHAN  THIRUVANCHOOR RADHAKRISHNAN CONG
Thiruvanchoor (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 5, 2024, 1:06 PM IST

തിരുവഞ്ചൂരും വിഎന്‍ വാസവനും പ്രതികരിക്കുന്നു (ETV Bharat)

കോട്ടയം : കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷന്‍. കേരള ഗവർണറായി ആരിഫ് മുഹമ്മദ്‌ ഖാന്‍ തുടരണമെന്ന ആശംസയ്ക്ക് പിന്നാലെയാണ് തിരുവഞ്ചൂർ ഇക്കാര്യം വീണ്ടും ഇന്ന് ആവർത്തിച്ചത്. കേരള ഗവർണറായി ആരിഫ് മുഹമ്മദ്‌ ഖാന്‍ തുടരണമെന്ന് കോട്ടയം സൂര്യകാലടി മനയിലെ വിനായക ചതുര്‍ഥി സമാരംഭ സഭ ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എ കൂടിയായ തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.

പൊതു സമൂഹത്തിന് സമ്മതനായ വ്യക്തി എന്ന നിലയിൽ അദ്ദേഹത്തോടുള്ള താത്പര്യം തുറന്ന് പറഞ്ഞതാണെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി. 'ചില കാര്യങ്ങളിൽ ഞങ്ങൾക്ക് അദ്ദേഹത്തോട് വിയോജിപ്പുണ്ട്. ചില വിഷയങ്ങളിൽ യോജിപ്പുമുണ്ട്. സർവകലാശാലയിൽ അദ്ദേഹം കൊണ്ടു വന്ന നടപടികൾ നടത്താനായില്ല. എങ്കിലും അത് അഭിനന്ദനം അർഹിക്കുന്ന നടപടിയായി കാണുന്നു'വെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഗവർണർ തുടരണമോ വേണ്ടയോ എന്ന് രാഷ്ട്രപതിയാണ് തിരുമാനിക്കുന്നത്. പൊതു കാര്യങ്ങളിൽ ഇടപെടുന്ന വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ എന്നും തിരുവഞ്ചൂർ പറഞ്ഞു. ഇന്നലെ കോട്ടയം സൂര്യകാലടി മനയിൽ ഗവർണർ പങ്കെടുത്ത പരിപാടിയുടെ വേദിയിലാണ് അഞ്ച് വർഷം കൂടി ഗവർണർ പദവിയിൽ അദ്ദേഹം തുടരട്ടേയെന്ന് തിരുവഞ്ചൂർ ആശംസിച്ചത്.

അതേസയം, തിരുവഞ്ചൂരിനെ വിമര്‍ശിച്ച് മന്ത്രി വി എന്‍ വാസവന്‍ രംഗത്ത് വന്നു. തിരുവഞ്ചൂര്‍ പറഞ്ഞത് ജനങ്ങളുടെ ആഗ്രഹമാണെന്ന് കരുതാനാകില്ലെന്ന് വാസവന്‍ പ്രതികരിച്ചു. തിരുവഞ്ചൂരിന് ബിജെപി താല്‍പര്യമാണെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ നേട്ടം ഉണ്ടാക്കിയത് കേരള സർക്കാർ ആണ്. തിരുവഞ്ചൂരിന് പ്രത്യേക താല്‍പര്യം ഉണ്ടെന്ന് കരുതേണ്ടിവരും. ഐകകണ്‌ഠ്യേന പാസാക്കിയ ബില്ലുകൾ പോലും ഗവർണർ ഇതുവരെയും ഒപ്പിട്ടിട്ടില്ലെന്നും വാസവന്‍ ചൂണ്ടിക്കാട്ടി. തിരുവഞ്ചൂർ പറഞ്ഞതെല്ലാം അടിസ്ഥാന രഹിതമാണെന്ന് പകൽപോലെ വ്യക്തമാണെന്നും മന്ത്രി പറഞ്ഞു.

Also Read: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; 'ധാര്‍മികതയുണ്ടെങ്കില്‍ എംഎല്‍എ മുകേഷ്‌ രാജിവയ്‌ക്കണം': തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.