ETV Bharat / state

'സരിൻ പാർട്ടിയെ മറികടന്ന് പ്രവർത്തിക്കുമെന്ന് കരുതുന്നില്ല'; പാലക്കാട് സ്ഥാനാർഥി നിർണയ വിഷയത്തിൽ പ്രതികരണവുമായി തിരുവഞ്ചൂർ

സരിൻ കോൺഗ്രസ് നേതൃത്വത്തിന് കീഴടങ്ങണമെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ.

author img

By ETV Bharat Kerala Team

Published : 2 hours ago

Thiruvanchoor Radhakrishnan MLA  Palakkad Niyamasabha Bypoll  Rahul Mamkootathil Candidature  Sarin Against Congress Candidature
Thiruvanchoor Radhakrishnan (ETV Bharat)

കോട്ടയം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയ വിഷയത്തിൽ സരിന്‍റെ പ്രതികരണത്തോട് അതൃപ്‌തി രേഖപ്പെടുത്തി കോൺഗ്രസ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. 'പാർട്ടി തീരുമാനത്തിന് വിധേയപ്പെട്ടു പോവുക എന്നതാണ് പ്രവർത്തകരുടെ ഉത്തരവാദിത്വം. സരിൻ കോൺഗ്രസ് നേതൃത്വത്തിന് കീഴടങ്ങണം. കോൺഗ്രസ് തീരുമാനിച്ച സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കുകയാണ് സരിൻ ചെയ്യേണ്ടതെന്നും' തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ മാധ്യമങ്ങളോട് (ETV Bharat)

'തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കേട്ടാണ് കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ഹൈക്കമാൻഡിന് സ്ഥാനാർഥി ലിസ്‌റ്റ് കൈമാറിയത്. പാർട്ടിയുടെ തീരുമാനം വന്ന സ്ഥിതിക്ക് അതുമായി വിധേയപ്പെട്ട് പോവുകയാണ് വേണ്ടത്. പാർട്ടി തീരുമാനത്തെ സരിൻ മറികടക്കുമെന്ന് കരുതുന്നില്ലെന്നും' തിരുവഞ്ചൂർ രാധാകൃഷ്‌ണൻ കൂട്ടിച്ചേർത്തു.

Also Read:അമിതാവേശം പാളി, പാലക്കാട് യുഡിഎഫില്‍ തുടക്കത്തിലേ കല്ലുകടി, വാ തുറക്കാതെ കോണ്‍ഗ്രസ് നേതൃത്വം, കരുക്കള്‍ നീക്കി ഡോ. സരിന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.