ETV Bharat / state

നവീൻ ബാബുവിന്‍റെ മരണം; അന്വേഷണ പരിധിയിൽ കണ്ണൂർ ജില്ലാ കളക്‌ടറെയും ഉൾപ്പെടുത്തണമെന്ന് വിഡി സതീശൻ

പ്രതികരണം നവീൻ ബാബുവിൻ്റെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിക്കവെ.

author img

By ETV Bharat Kerala Team

Published : 2 hours ago

OPPOSITION LEADER VD SATHEESAN  KANNUR ADM NAVEEN BABU DEATH  PP DIVYA AND ADM NAVEEN BABU DEATH  VD Satheesan Against PP Divya
VD Satheesan (ETV Bharat)

പത്തനംതിട്ട: കണ്ണൂർ എ ഡി എം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്‌ടറെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നവീൻ ബാബുവിൻ്റെ മലയാലപ്പുഴ പത്തിശ്ശേരിയിലെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു പ്രതികരണം.

'വേദിയിൽ കളക്‌ടർ നിഷ്ക്രിയനായിരിക്കുകയായിരുന്നു. യാതൊരു പ്രതികരണവും നടത്തിയില്ല. വേദിയിലുണ്ടായിരുന്ന എംഎൽഎയും പ്രതികരിച്ചില്ല.' സംഭവത്തിൽ കളക്‌ടർക്കെതിരെയും അന്വേഷണം വേണമെന്ന് വി ഡി സതീശൻ പറഞ്ഞു.

വിഡി സതീശൻ മാധ്യമങ്ങളോട് (ETV Bharat)

വിഷയത്തിൽ സർക്കാരിനെതിരെയും വി ഡി സതീശൻ വിമർശനമുന്നയിച്ചു. 'സർക്കാർ യാതൊരു അന്വേഷണവും നടത്താതെ കുറ്റക്കാരെ പരസ്യമായി സംരക്ഷിക്കുകയാണ്. മലയാളികളുടെ സാമാന്യബോധത്തെ സർക്കാർ വെല്ലുവിളിക്കുകയാണെന്നും' വി ഡി സതീശൻ പറഞ്ഞു.

Also Read: എഡിഎമ്മിന്‍റെ ആത്മഹത്യ: ജില്ല പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.