ETV Bharat / state

6 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; അയൽവാസിക്ക് 65 വർഷം കഠിനതടവ് - Trivandrum POCSO Case - TRIVANDRUM POCSO CASE

അയൽവാസിയായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കോടതി 65 വർഷം കഠിനതടവ് വിധിച്ചു. ഇതിനുപുറമെ 60,000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 8 മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.

POCSO CASE KERALA  TRIVANDRUM RAPE CASE  അയൽവാസി 6 വയസുകാരിയെ പീഡിപ്പിച്ചു  MALAYALAM LATEST NEWS
Representative Image (Etv Bharat)
author img

By ETV Bharat Kerala Team

Published : Aug 1, 2024, 8:54 PM IST

തിരുവനന്തപുരം : ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ പ്രതിയ്‌ക്ക് 65 വർഷം കഠിനതടവും 60,000 രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്‌ജി ആർ രേഖയാണ് ശിക്ഷ വിദിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ എട്ട് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നുണ്ട്.

ആറു വയസുകാരിയെ പീഡിപ്പിക്കാൻ തയ്യാറായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്നും കോടതി പറഞ്ഞു. ഇത്തരം കടുത്ത ശിക്ഷകൾ നൽകിയാൽ മാത്രമെ സമൂഹത്തിൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കു എന്നും ജഡ്‌ജി ചൂണ്ടിക്കാട്ടി. 2023 ഏപ്രിൽ ഏഴ്, 10, 17 തീയതികളിലാണ് കേസിന് ആസ്‌പദമായ സംഭവങ്ങൾ നടന്നത്.

പ്രതിയുടെ വീട്ടിൽ കളിക്കാൻ എത്തിയ കുട്ടിയെ പ്രതി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവം പുറത്ത് പറഞ്ഞാൽ അടിക്കുമെന്ന് ഭീഷണിപെടുത്തുകയും ചെയ്‌തു. പീഡനത്തെ തുടർന്ന് കുട്ടിയുടെ സ്വകാര്യഭാഗത്ത് ഗുരുതരമായി പരുക്ക് ഏറ്റിരുന്നു. എന്നാൽ പ്രതിയെ ഭയന്ന് കുട്ടി വീട്ടിൽ പറഞ്ഞില്ല.

കുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരിയുടെ നിര്‍ദേശപ്രകാരം കുട്ടിയെ പരിശോധിച്ചപ്പോഴാണ് പരിക്ക് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് കുട്ടി പീഡന വിവരം പറയുകയായിരുന്നു. ഉടനെ തന്നെ വീട്ടുകാർ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിയിച്ചു. വൈദ്യ പരിശോധനയില്‍ കുട്ടി ഗുരുതരമായ പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് ഡോക്‌ടറും സ്ഥിരീകരിച്ചു.

ഒരു മാസത്തിനുള്ളിലാണ് കേസിന്‍റെ വിചാരണ പൂർത്തിയാക്കിയത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ വൈ അഖിലേഷ് എന്നിവര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷിങ്കളെ വിസ്‌തരിച്ചു, 25 രേഖകൾ ഹാജരാക്കി. വനിത പൊലീസ് സ്റ്റേഷൻ എസ് ഐ ആശാചന്ദ്രൻ, പേരൂർക്കട സിഐ വി സൈജുനാഥ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

Also Read: ഫോണില്‍ അശ്ലീല വീഡിയോ കണ്ടശേഷം സഹോദരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി; 13കാരൻ പിടിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.