ETV Bharat / state

'തൃശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട അവസ്ഥ'; ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി മാർഗരേഖക്കെതിരെ തിരുവമ്പാടി ദേവസ്വം

ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി പുറത്തിറക്കിയ മാർഗരേഖയിൽ അതൃപ്‌തി അറിയിച്ച് തിരുവമ്പാടി ദേവസ്വം.

തൃശൂർ പൂരം ആന എഴുന്നള്ളിപ്പ്  തൃശൂർ പൂരം  K GIRISH KUMAR ON THRISSUR POORAM  Thrissur Pooram elephant crisis
K Girish Kumar (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

തൃശൂർ : ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി പുറത്തിറക്കിയ മാർഗരേഖക്കെതിരെ തിരുവമ്പാടി ദേവസ്വം. നിലവിലെ മാര്‍ഗരേഖ പ്രകാരണെങ്കിൽ തൃശൂര്‍ പൂരത്തിൽ മഠത്തില്‍ വരവടക്കം നടത്താന്‍ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ആനകളുടെ അടുത്തുനിന്ന് എട്ടു മീറ്റർ ദൂരം എന്നത് പൂരത്തിന്‍റെ എല്ലാ ചടങ്ങുകളെയും തടസപ്പെടുത്തും. ആനകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണമെന്ന നിർദേശം മഠത്തിൽ വരവ്, ഇലഞ്ഞിത്തറമേളം, തൃശൂർ പൂരം എന്നിവയെ തകർക്കുന്നതാണ്. ആനയിൽ നിന്നും മുൻപിൽ നിന്നാണോ പിറകിൽ നിന്നാണോ എട്ടു മീറ്റർ പാലിക്കേണ്ടത് എന്ന് ഉത്തരവിൽ വ്യക്തതയില്ല. ഇങ്ങനെ പോയാൽ തൃശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒരു വർഷം ഒരു ആന 85 പൂരം വരെയാണ് ശരാശരി എടുക്കാറുള്ളത്. ബാക്കി 280 ദിവസങ്ങളിലും വിശ്രമം ആണെന്നിരിക്കെ 24 മണിക്കൂർ വിശ്രമം വേണമെന്നത് അപ്രായോഗികമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇത്തരം ഉത്തരവുകൾ ആനകളുടെ ചെലവുപോലും കണ്ടെത്താൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകുമെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.

Also Read : സ്വകാര്യ ചടങ്ങുകളില്‍ ആന വേണ്ട, എഴുന്നളളിപ്പിന് മുന്‍പ് വൈദ്യ പരിശോധന; അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.