എറണാകുളം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് പൊലീസ് ആണെന്ന് തിരുവമ്പാടി ദേവസ്വം. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തിരുവമ്പാടി ദേവസ്വത്തിന്‍റെ പരാമര്‍ശം. തൃശൂർ പൂരം അലങ്കോലമായതിൽ ജുഡീഷ്യൽ അന്വേഷണം ഉൾപ്പെടെ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് പൊലീസിന്‍റെ വീഴ്‌ചയും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എഴുന്നള്ളിപ്പില്‍ മതിയായ കാരണങ്ങൾ ഇല്ലാതെ പൊലീസ് ഇടപെട്ടു. സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും പൊലീസ് ബ്ലോക്ക് ചെയ്‌തതിനാൽ പൊതുജനങ്ങള്‍ക്ക് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിക്കപ്പെട്ടു. പൊലീസിന്‍റെ ഇടപെടല്‍ മൂലം മഠത്തില്‍വരവ് പേരിന് വേണ്ടിമാത്രമായി ചുരുക്കേണ്ടി വന്നു
പൂരപ്രേമികളെയടക്കം പൊലീസ് തടഞ്ഞു. ക്ഷേത്രപരിസരത്ത് പൊലീസ് ബൂട്ടിട്ട് കയറി. തിരുവമ്പാടി ദേവസ്വത്തിന്‍റെ ഔദ്യോഗിക ഭാരവാഹികളെയടക്കം പലയിടത്തും തടഞ്ഞുവെന്നും സത്യവാങ്മൂലത്തിലുണ്ട്.
നേരത്തെ പൂരം അലങ്കോലപ്പെടാൻ കാരണം തിരുവമ്പാടി ദേവസ്വവും ബിജെപിയും നടത്തിയ ഗൂഢാലോചനയാണെന്നു ചൂണ്ടിക്കാട്ടി കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പൊലീസിനെയും കൊച്ചിൻ ദേവസ്വം ബോർഡ് കുറ്റപ്പെടുത്തിയിരുന്നു.
Also Read : ശബരിമലയിലെ 'ഫോട്ടോഷൂട്ടുകള്‍'; കര്‍ശന നിയന്ത്രണം വേണം, വിശദീകരണം തേടി ഹൈക്കോടതി