ETV Bharat / state

'തമിഴ്‌നാട്ടില്‍ പോലും ഹിറ്റായി, ഒരാഴ്‌ചക്കാലം മനസമാധാനം ഇല്ലായിരുന്നു': തിരുവല്ല നഗരസഭയിലെ 'സൂപ്പര്‍ ഹിറ്റ് റീല്‍' താരം പറയുന്നു - INTERVIEW WITH MUNCIPAL REEL FAME - INTERVIEW WITH MUNCIPAL REEL FAME

ഓഫിസിലെ പണി പൂര്‍ത്തിയാക്കിയതിനുശേഷമാണ് റീല്‍ ചിത്രീകരണം. റീൽ ഇത്രയും ഹിറ്റാകുമെന്ന് കരുതിയില്ല. തിരുവല്ല നഗരസഭയിലെ ഉദ്യോഗസ്ഥരുടെ റീലിലൂടെ പ്രശസ്‌തനായ ക്ലര്‍ക്ക് ശരത്ത് ഇടിവി ഭാരതിന് നൽകിയ അഭിമുഖം.

THIRUVALLA CORPORATION REEL SHOOT  തിരുവല്ല നഗരസഭ റീൽ ചിത്രീകരണം  റീൽ താരവുമായുളള അഭിമുഖം  THIRUVALLA REEL FAME INTERVIEW
Sarath (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 6, 2024, 3:47 PM IST

Updated : Jul 6, 2024, 5:23 PM IST

തിരുവനന്തപുരം : തിരുവല്ല നഗരസഭയിലെ ഉദ്യോഗസ്ഥരെ ഇന്ന് പരിചയപ്പെടുത്തേണ്ട കാര്യമില്ല. കേരളത്തിന് പുറത്ത് പോലും വന്‍ സ്വീകാര്യത ലഭിച്ച റീല്‍ വീഡിയോയും അതിന് പിന്നാലെയുണ്ടായ വിവാദങ്ങളും ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് തിരുവല്ല നഗരസഭയിലെ ക്ലര്‍ക്ക് ശരത്ത്. രണ്ട് വര്‍ഷക്കാലമായി തിരുവല്ല നഗരസഭയിലെ തൊഴില്‍ നികുതി വിഭാഗത്തിലെ ക്ലര്‍ക്കായി ജോലി ചെയ്യുന്ന ശരത്ത് തിരുവനന്തപുരം, വഴയില സ്വദേശിയാണ്.

  • റീല്‍ ചിത്രീകരിച്ചപ്പോള്‍ ഇത്രയും ഹിറ്റാകുമെന്ന് കരുതിയിരുന്നോ?

'ഞായറാഴ്‌ച ദിവസമായിരുന്നു റീല്‍ ചിത്രീകരിച്ചത്. ഉച്ചഭക്ഷണ സമയത്തായിരുന്നു ചിത്രീകരണം. ഇത്രയും ഹിറ്റാകുമെന്നും വിവാദമാകുമെന്നും കരുതിയിരുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ പലരും പ്രതികരണം തേടി പിന്നീട് ഓഫീസില്‍ നിരന്തരം എത്തുമായിരുന്നു. എന്നാല്‍ മുഖം നൽകാതെ ഇപ്പോള്‍ ഒളിച്ച് നടക്കുകയാണ്. ഇത്രയും ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല. തമിഴ്‌നാട്ടില്‍ നിന്ന് പോലും ഞങ്ങളുടെ റീലിന് ചിലര്‍ റിവ്യു പറയുന്നത് കണ്ടു. ഇപ്പോള്‍ സന്തോഷം തോന്നുന്നുണ്ട്.'

  • ഞായറാഴ്‌ച ജോലിക്കെത്താനുള്ള സാഹചര്യം എന്തായിരുന്നു?

'മഴക്കാലത്ത് തിരുവല്ലയിലെ മണിമലയാര്‍ പലപ്പോഴും കരകവിഞ്ഞ് ഒഴുകാറുണ്ട്. വെള്ളം കയറിയാല്‍ സമീപത്തെ സ്‌കൂളിലേക്ക് ചില കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. കഴിഞ്ഞ മാസം 30 ന് ഈ സാഹചര്യം കണക്കിലെടുത്ത് ഞങ്ങളോട് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് വലിയ ദുരന്തങ്ങള്‍ ഉണ്ടായില്ല.

ഓഫിസിൽ എനിക്ക് അന്ന് ഒരു ഫയലിൻ്റെ പണി പൂര്‍ത്തിയാക്കാനുണ്ടായിരുന്നു. അത് പൂര്‍ത്തിയാക്കിയ ശേഷം ഉച്ച ഭക്ഷണവും കഴിച്ച് വിശ്രമിച്ചപ്പോഴായിരുന്നു റീല്‍ ചിത്രീകരണം. മുന്‍പും പലപ്പോഴും ഒഴിവ് സമയത്ത് ജീവനക്കാര്‍ ഒരുമിച്ചിരുന്ന് പാട്ടൊക്കെ പാടുമായിരുന്നു. മുന്‍പും വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ പരസ്യപ്പെടുത്തിയിട്ടില്ല.'

  • റീല്‍ ചിത്രീകരിക്കുമ്പോള്‍ എല്ലാ ജീവനക്കാരും ജോലിക്ക് എത്തിയിരുന്നോ?

'ഇല്ല. ഞായറാഴ്‌ച പ്രത്യേക ഡ്യൂട്ടിയായിരുന്നതിനാല്‍ ചിലരോട് ഹാജരാകാന്‍ മാത്രമേ നിര്‍ദേശമുണ്ടായിരുന്നുള്ളു. റീലിലുള്ളവരും റീല്‍ ചിത്രീകരിച്ചയാളും മാത്രമായിരുന്നു അന്ന് ഓഫിസില്‍ ഉണ്ടായിരുന്നത്. വീഡിയോയില്‍ ഓഫിസിന് നടുക്ക് നിൽക്കുന്ന ചേച്ചി മറ്റൊരു സെക്ഷനിലായിരുന്നു.

പാട്ടിനിടെ കൈമാറുന്ന ഫയലുകള്‍ എല്ലാം പൊടി പിടിച്ച് മാറ്റിയിട്ടിരുന്ന ഫയലുകളാണ്. വെറുതെ കിടന്ന പേപ്പറുകളാണ് അതിലുള്ളത്. കെ സ്‌മാര്‍ട്ട് വന്നതിന് ശേഷം ഫയല്‍ കൈമാറ്റം വളരെയേറെ കുറഞ്ഞിട്ടുണ്ട്.'

  • കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചപ്പോള്‍ പേടിച്ചോ?

'റീല്‍ ഹിറ്റായെന്ന് അറിഞ്ഞപ്പോള്‍ ആദ്യം തന്നെ പേടിയായിരുന്നു തോന്നിയത്. പിന്നാലെ സെക്രട്ടറി കാണം കാണിക്കല്‍ നോട്ടിസ് കൂടി നല്‍കിയപ്പോള്‍ നന്നായി പേടിച്ചു. ഇതിനിടെ സസ്‌പെന്‍ഷന്‍ എന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു. പിന്നീട് മന്ത്രിയുടെ ഇടപെടല്‍ വന്നപ്പോഴാണ് ആശ്വാസമായത്.

ഓഫിസിലെ ഒരു സഹപ്രവര്‍ത്തകന്‍ വീഡിയോ ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. കാഴ്‌ചക്കാരുടെ എണ്ണം കൂടിയതോടെ പേടിയായി. പിന്നീട് അത് പിന്‍വലിച്ചു. എന്നാല്‍ അപ്പോഴേക്കും പലരും ഇത് ഡൗണ്‍ലോഡ് ചെയ്‌ത് മറ്റ് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവയ്ക്കാന്‍ തുടങ്ങി. ഞങ്ങളുടെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് മനസില്‍ ഉറച്ച് വിശ്വസിച്ചിരുന്നു. അത് കൊണ്ട് തന്നെ എന്ത് പ്രതിസന്ധി ഉണ്ടായാലും ധൈര്യമായി നേരിടാന്‍ തന്നെ തീരുമാനിച്ചു.

ഏതായാലും ഒരാഴ്‌ചക്കാലം മനസമാധാനം പോയെങ്കിലും ഇപ്പോള്‍ ആശ്വാസവും സന്തോഷവുമുണ്ട്. ഞങ്ങളെക്കുറിച്ച് ഓഫിസിന് പുറത്തെ ഓട്ടോ സ്റ്റാൻഡിലൊക്കെ നടന്ന് ചില മാധ്യമങ്ങള്‍ ഡ്രൈവര്‍ ചേട്ടന്മാരുടെ പ്രതികരണമൊക്കെ തേടുന്നത് കണ്ടു. എന്നാല്‍ എല്ലാവരും നല്ലത് പറയുന്നത് കേട്ടപ്പോള്‍ സന്തോഷമായി.'

തിരുവല്ലത്ത് സഹപ്രവര്‍ത്തകരോടൊപ്പം വീട് വാടകയ്‌ക്കെടുത്താണ് ശരത്തിൻ്റെ താമസം. ആഴ്‌ചയിലൊരിക്കല്‍ നാട്ടിലെത്തുന്ന 28കാരനായ ശരത്ത് വര്‍ഷങ്ങള്‍ നീണ്ടു നിന്ന പിഎസ്‌സി പരിശീലനത്തിന് ശേഷമാണ് എല്‍ഡി ക്ലര്‍ക്ക് തസ്‌തികയില്‍ തിരുവല്ല നഗരസഭയില്‍ 2022 ല്‍ ജോലിക്കെത്തുന്നത്. അച്ഛനും സഹോദരനുമടങ്ങുന്നതാണ് കുടുംബം. അമ്മ അടുത്തിടെ മരണപ്പെട്ടിരുന്നു.

Also Read: നഗരസഭ ജീവനക്കാരുടെ റീൽ ചിത്രീകരണം: ശിക്ഷ നടപടി വേണ്ടെന്ന് തദ്ദേശ മന്ത്രി; ഞായറാഴ്‌ച ജോലിക്കെത്തിയതിന് അഭിനന്ദനം

Last Updated : Jul 6, 2024, 5:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.