ETV Bharat / state

ബവ്കോ ഔട്ട്‌ലെറ്റിൽ മോഷണത്തിനിറങ്ങി മൂവര്‍ സംഘം; പിടികൂടാന്‍ ജീവനക്കാരുടെ ശ്രമം, ഓടി രക്ഷപ്പെട്ട് യുവാവ്, സിസിടിവി ദൃശ്യം പുറത്ത് - Theft at bevco outlet - THEFT AT BEVCO OUTLET

പന്തീരാങ്കാവ് ബവ്കോ ഔട്ട്‌ലെറ്റിൽ നിന്നും മദ്യം മോഷ്‌ടിച്ചു. മോഷണത്തിനിടെ ഒരാളെ ജീവനക്കാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു.

മദ്യം മോഷ്‌ടിച്ചു  THEFT OF LIQUOR  BAWCO OUTLET IN PANTHEERANKAV  THEFT OF LIQUOR IN PANTHEERANKAV
മദ്യം മോഷ്‌ടിക്കുന്നു (Etv BharatETV Bharat)
author img

By ETV Bharat Kerala Team

Published : Jun 12, 2024, 4:17 PM IST

സിസിടിവി ദൃശ്യങ്ങള്‍ (ETV Bharat)

കോഴിക്കോട്: പന്തീരാങ്കാവ് അറപ്പുഴ പാലത്തിനു സമീപത്തെ ബവ്കോ ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം മോഷ്‌ടിച്ച് മൂന്നംഗ സംഘം. മോഷ്‌ടിക്കുന്നതിനിടെ ജീവനക്കാര്‍ പിടികൂടിയ സംഘത്തിലെ ഒരാള്‍ രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്‌ച വൈകിട്ടാണ് ഇവര്‍ മദ്യം മോഷ്‌ടിക്കാൻ ശ്രമം നടത്തിയത്.

മദ്യക്കുപ്പി എടുത്ത് അരയിൽ വെക്കുന്നത് കണ്ട ജീവനക്കാർ ഇയാളെ പിടികൂടുകയായിരുന്നു. യുവാവിനെ കീഴ്‌പ്പെടുത്തി തട‍ഞ്ഞുവച്ചെങ്കിലും അൽപസമയത്തിനുള്ളിൽ അയാള്‍ കുതറി ഓടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൂന്നു പേര്‍ മോഷണ സംഘത്തിലുണ്ടെന്ന് മനസിലായി.

മദ്യം നഷ്‌ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തല്‍. എത്രമാത്രം മദ്യം നഷ്‌ടമായെന്നതില്‍ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ വ്യക്തത വരൂ. മോഷ്‌ടിക്കാൻ ശ്രമിച്ച യുവാവിന്‍റെ ഫോട്ടോയുണ്ടെങ്കിലും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

ALSO READ: ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധികയ്‌ക്ക് അരലക്ഷം രൂപയുടെ വൈദ്യുതി ബിൽ; പരാതി നൽകിയിട്ടും നടപടിയില്ല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.