തിരുവനന്തപുരം: നെയ്യാറ്റിൻകര ആലുവിളയിൽ യുവാവ് കുത്തേറ്റു മരിച്ചു. ആലുവിള സ്വദേശി ബിജു ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം. വീട്ടിൽ നിന്നും വിളിച്ചിറക്കിയ ബിജുവിനെ സമീപത്തെ പാലത്തിനു സമീപത്തു വച്ച് കൊലപ്പെടുത്തുകയായിരുന്നു.
വഴിമുക്ക് സ്വദേശിയായ കുമാറാണ് ആക്രമണം നടത്തിയത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. മുൻ വൈരാഗ്യമാണ് കയ്യാങ്കളിക്കും തുടർന്ന് കൊലപാതകത്തിലും കലാശിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബിജുവിന്റെ മൃതദേഹം നെയ്യാറ്റിൻകര ജനൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read: മൂന്നര വയസ്സുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്നു; അമ്മ അറസ്റ്റില്‍