ETV Bharat / state

സ്വർണാഭരണം മോഷ്‌ടിച്ച് കടന്നുകളഞ്ഞ ജ്വല്ലറി ജീവനക്കാരന്‍ പിടിയില്‍ - Jewellery theft Kozhikode - JEWELLERY THEFT KOZHIKODE

സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച ജ്വല്ലറി ജീവനക്കാരൻ പൊലീസ് പിടിയിൽ. വെസ്‌റ്റ് ബംഗാളിലെ മാലിക്കിനെയാണ് പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്.

ROBBERY  SUSPECT GOT ARRESTED  പ്രതിയെ പിടികൂടി  കോഴിക്കോട്
The Suspect Who Stole Gold Jewelery Got Arrested
author img

By ETV Bharat Kerala Team

Published : Apr 10, 2024, 10:32 AM IST

കോഴിക്കോട് : ജ്വല്ലറിയിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച് കടന്നുകളഞ്ഞ ജ്വല്ലറി ജീവനക്കാരനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. വെസ്‌റ്റ് ബംഗാളിലെ സൊണ്ടാല ബർദമൻ എന്ന സ്ഥലത്ത് താമസിക്കുന്ന സാബിർ മാലിക്ക് (26) നെയാണ് പന്തീരാങ്കാവ് പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ മാർച്ച് പതിമൂന്നാം തീയതിയാണ് ഇയാൾ ഡയമണ്ട് സെറ്റിങ് ജോലി ചെയ്യുന്ന പൊക്കുന്നിന് സമീപത്തെ കോന്തനാരിയിലെ ബിസ്‌മി ഡയമണ്ട്സ് എന്ന സ്ഥാപനത്തിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്‌ടിച്ച് കടന്നുകളഞ്ഞത്. രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന സ്വർണാഭരണങ്ങളാണ് മോഷ്‌ടിച്ചത്.

തുടർന്ന് ഉടമകൾ പന്തീരാങ്കാവ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വെസ്‌റ്റ് ബംഗാളിൽ ഉണ്ടെന്ന് പൊലീസിന് മനസിലായത്. പന്തീരാങ്കാവ് എസ് ഐ ജോസ് വി ഡിക്രൂസ്, സിവിൽ പൊലീസ് ഓഫിസർമാരായ ബിഗിൻ ലാൽ, സുബീഷ് എന്നിവരുടെ നേതൃത്വത്തിൽ വെസ്‌റ്റ് ബംഗാളിലെത്തി പ്രതിയെ കസ്‌റ്റഡിയിലെടുത്തു. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ALSO READ : കൊറിയർ സർവീസ് ജീവനക്കാരെന്ന വ്യാജേന മോഷണ ശ്രമം; തോക്കിന് മുന്നിൽ പതറാതെ അമ്മയും മകളും, ഒരാൾ അറസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.