ETV Bharat / state

കാര്‍ തുറന്നിട്ട് വീഡിയോ ചിത്രീകരണം, പണി വാങ്ങി ഡ്രൈവര്‍ - License Of The Driver suspended

നിയമം ലംഘനം നടത്തിയ ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്‌തത്.

DRIVER VIOLATED THE LAW  ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി  DRIVING LICENSE SUSPENDED FOR 1YEAR  LATEST NEWS IN MALAYALAM
The door of the wedding car was opened and the scenes were filmed, the driver's license suspended (ETV Bharat)
author img

By ETV Bharat Health Team

Published : Sep 10, 2024, 8:59 PM IST

കാര്‍ തുറന്നിട്ട് വീഡിയോ ചിത്രീകരണം, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി (ETV Bharat)

കാസർകോട്: വി​വാ​ഹ ​കാ​റിന്‍റെ വാ​തി​ൽ​ തു​റ​ന്ന്​ വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെന്‍ഡ് ചെയ്‌തു. സെപ്‌റ്റംബർ എട്ടിന് ദേശീയ പാത 66ല്‍ പെരിയാട്ടടുക്കം ഭാഗത്തായിരുന്നു സംഭവം.

വിവാഹാഘോഷത്തിന്‍റെ ഭാഗമായി കാറിന്‍റെ ബൂട്ട് ലിഡ് ഭാഗം തുറന്ന് യാത്രക്കാര്‍ അതിലിരിക്കുകയും പുറകില്‍ വരുന്ന വാഹനങ്ങളുടെ വീഡിയോ ചിത്രീകരിക്കുകയും ചെയ്‌തതിനാണ് ലൈസൻസ് സസ്‌പെന്‍ഡ് ചെയ്‌തത്. യാത്രക്കാര്‍ക്കും മറ്റ് റോഡ് ഉപയോക്താക്കള്‍ക്കും അപകടകരമാകും വിധം വാഹനം ഉപയോഗിക്കുന്നതിന്‍റെ ദൃശ്യ സഹിതമുള്ള പരാതിയില്‍ അന്വേഷണം നടത്തിയതിനെ തുടർന്നാണ് നടപടി. വാഹനം ഓടിച്ച ഡ്രൈവറെയും മറ്റ് സാക്ഷികളെയും വിസ്‌തരിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ വാഹനം ഓടിച്ച ഡ്രൈവറുടെ ഡ്രൈവിങ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തു. കൂടാതെ എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിന് കീഴിലുള്ള ഐഡിറ്റിആര്‍ എന്ന സ്ഥാപനത്തില്‍ ഒരു മാസം പ്രതിഫലമില്ലാതെയുള്ള സേവനത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ പി രാജേഷ് അറിയിച്ചു.

Also Read: ബൈക്കില്‍ തീ തുപ്പുന്ന സൈലന്‍സര്‍, നടുറോഡില്‍ അഭ്യാസം; യുവാവിനെ 'പൂട്ടി' എംവിഡി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.