തൃശൂർ : കുന്നംകുളം ചൊവ്വന്നൂരിൽ റോഡരികിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയിൽ ചൊവ്വന്നൂർ ഭാഗത്തെ റോഡരികിലാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. വാഹനം ഇടിച്ച് പരിക്കേറ്റതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാന പാതയുടെ അരികിൽ കാട്ടുപന്നിയുടെ ജഡം കണ്ട നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി വനവകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക നടപടികൾക്ക് ശേഷം പരിശോധനകൾക്കായി ജഡം നീക്കം ചെയ്‌തു. വനംവകുപ്പിന്‍റെ വെറ്ററിനറി വിഭാഗം പരിശോധനകൾ നടത്തിയതിന് ശേഷം വനമേഖലയിൽ കുഴിയെടുത്ത് മണ്ണെണ്ണ ഒഴിച്ച് ജഡം മറവ് ചെയ്യും.