ETV Bharat / state

ശാസ്ത്രജ്ഞനാണ് പിണറായി; മുഖ്യമന്ത്രി പിണറായി വിജയനെ ശാസ്ത്രജ്ഞനെന്ന് വിശേഷിപ്പിച്ച് ഷാജി എൻ കരുൺ

കോമേഴ്ഷ്യൽ മേഖല എന്ന അർത്ഥത്തിൽ മാത്രം സിനിമ അറിയപ്പെടാൻ ആരംഭിച്ചപ്പോൾ സിനിമ മേഖലയുടെ വികസനത്തിന് വേണ്ടി എല്ലാ പിന്തുണയും നൽകിയിരുന്ന വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ  Development Of The Film Industry  ഷാജി എൻ കരുൺ  Kerala Film Academy  ഒടിടി പ്ലാറ്റ്ഫോം
The Chief Minister Pinarayi Vijayan Has Given All Support To The Development Of The Film Industry
author img

By ETV Bharat Kerala Team

Published : Mar 7, 2024, 4:35 PM IST

Updated : Mar 7, 2024, 5:06 PM IST

The Chief Minister Pinarayi Vijayan Has Given All Support To The Development Of The Film Industry

തിരുവനന്തപുരം: കേരളത്തിന്‍റെ മുഖ്യമന്ത്രി ശാസ്ത്രജ്ഞൻ കൂടിയാണെന്ന് വിശേഷിപ്പിച്ച് കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയർമാനും പ്രശസ്‌ത സംവിധായകനുമായ ഷാജി എൻ കരുൺ. സിനിമ കോമേഴ്ഷ്യൽ മേഖല എന്ന അർത്ഥത്തിൽ മാത്രം അറിയപ്പെടാൻ തുടങ്ങിയപ്പോൾ സിനിമ മേഖലയുടെ വികസനത്തിനായി സർവ്വ പിന്തുണയും നൽകിയ ആളാണ് പിണറായി വിജയൻ എന്ന് ഷാജി എൻ കരുൺ പറഞ്ഞു. സർക്കാർ സംവിധാനത്തിൽ വരുന്ന ഒടിടി പ്ലാറ്റ്ഫോം ആയ സി സ്പേസ്ൻ്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"നമ്മുടെ മുഖ്യമന്ത്രി ഒരു ശാസ്ത്രജ്ഞൻ കൂടിയാണ്. ശാസ്ത്രജ്ഞൻ എന്ന് വിശേഷിപ്പിക്കുന്നത് ശാസ്ത്രത്തിന്‍റെ അവസാനത്തെ ഓർമ്മ എന്ന് പറയുന്നത് ശാസ്ത്രത്തിൽ കൂടി എത്തുന്ന കലയാണ് അത് സിനിമയാണ്. ആ സിനിമ വളരണം എന്ന് അദ്ദേഹം എടുത്ത തീരുമാനം വളരെ വലുതാണ്".

"ഡിജിറ്റൽ യുഗത്തിൽ നിൽക്കുമ്പോൾ നമ്മൾ പിന്നോട്ട് പോകരുതെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞപ്പോൾ അദ്ദേഹം എന്താണ് വേണ്ടത് എന്ന് ചോദിച്ച് വേണ്ട സഹായങ്ങളെല്ലാം ചെയ്‌തു തന്നു. ഇതിന്‍റെ ഭാഗമായാണ് ഒടിടി പ്ലാറ്റ്ഫോം യാഥാർത്ഥ്യമായത്" - ഷാജി എൻ കരുൺ പറഞ്ഞു.

Last Updated : Mar 7, 2024, 5:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.