ETV Bharat / state

പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച; പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പൊലീസ് - Girl Kidnapped From KASARAGOD - GIRL KIDNAPPED FROM KASARAGOD

പത്ത് വയസുകാരിടെ തട്ടിക്കൊണ്ട് പോയി കവർച്ച നടത്തിയ കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ്. പ്രതിയെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

POCSO CASE KASARAGOD  ACCUSED IS FROM KODAGU  10 YEAR OLD GIRL KIDNAPPED  പ്രതി കുടക് സ്വദേശി
REPRESENTATIVE IMAGE (Source : ETV BHARAT NETWORK)
author img

By ETV Bharat Kerala Team

Published : May 20, 2024, 12:18 PM IST

കാസർകോട് : കാഞ്ഞങ്ങാട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്‌ത് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതി കുടക് സ്വദേശിയായ യുവാവാണെന്ന് പൊലീസ് പറയുന്നു. ഇയാൾ നേരത്തെയും പോക്സോ കേസിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. വിവാഹശേഷം കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ താമസിക്കുകയാണ് ഇയാൾ. കുട്ടിയുടെ വീടിനു സമീപത്ത് തന്നെയാണ് പ്രതി താമസിക്കുന്നത്. ഇയാളെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള 26 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് സമീപ പ്രദേശത്തെയും പ്രതി സഞ്ചരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെയുമായി 400 ഓളം വീടുകളിലും 200 ഓളം സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധ നടത്തിയിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ലതീഷ് ആണ് അന്വേഷണ തലവൻ.

നിലവിൽ പോക്സോ, തട്ടിക്കൊണ്ടു പോകൽ വകുപ്പുകൾ ആണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പടന്നക്കാട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസുകാരിയെ കഴിഞ്ഞ ബുധനാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് തട്ടിക്കൊണ്ടു പോയി കവർച്ച നടത്തിയത്. മുത്തച്‌ഛൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

വായ പൊത്തിപ്പിടിച്ചാണ് അക്രമി തന്നെ വീട്ടില്‍ നിന്നും കൊണ്ടുപോയതെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒച്ച വച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ കൊണ്ടുപോയത്. അയാൾ മലയാളം സംസാരിക്കുന്നയാളാണെന്നും മാസ്‌ക് ധരിച്ചിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട്‌ പറഞ്ഞു.

വീടിന്‍റെ മുന്‍ വാതിലിലൂടെയാണ് അക്രമി അകത്തേക്ക് പ്രവേശിച്ചതെന്നാണ് പൊലീസ് നിഗമനം. കുട്ടിയുടെ മുത്തച്‌ഛന്‍ പുലര്‍ച്ചെ പശുവിനെ കറക്കാന്‍ പുറത്തേക്ക് ഇറങ്ങിയതിന് ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. വീടിന്‍റെ മുന്‍ വാതില്‍ തുറന്നാണ് പശുവിനെ കറക്കാന്‍ പോയതെന്നും പശുവിനെ കറന്ന് തിരിച്ചു വന്നപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നും മുത്തച്‌ഛന്‍ പറഞ്ഞു. അടുക്കള വാതിലും തുറന്നു കിടക്കുകയായിരുന്നുവെന്നും തട്ടിക്കൊണ്ടു പോയ കുട്ടിയെ രണ്ട് വീട് അപ്പുറം ഉപേക്ഷിച്ചതിന് ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നുവെന്നും മുത്തച്‌ഛന്‍ പറഞ്ഞു.

കവര്‍ച്ചയ്‌ക്ക് പിന്നാലെ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്ന് പിതാവിന്‍റെ മൊബൈല്‍ നമ്പര്‍ വാങ്ങിയ കുടുംബം ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ തന്നെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു.

ALSO READ : പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസ് ; ഒരാൾ കസ്‌റ്റഡിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.