ETV Bharat / state

കൊടും വളവില്‍ ടാങ്കര്‍ ലോറി തെന്നി മാറി, എതിരെ കെഎസ്‌ആര്‍ടിസി ബസ്; തലനാരിഴയ്‌ക്ക് ഒഴിവായത് വൻ ദുരന്തം- വീഡിയോ - Tanker lorry accident In Kozhikode - TANKER LORRY ACCIDENT IN KOZHIKODE

നിയന്ത്രണം വിട്ട ടാങ്കർ ലോറി മൺതിട്ടയിൽ ഇടിച്ച് അപകടമുണ്ടായി. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലാണ് അപകടം.

TANKER LORRY ACCIDENT  KOZHIKODE ACCIDENT  ടാങ്കർ ലോറി അപകടം  കോഴിക്കോട് വാഹനാപകടം
കൊയിലാണ്ടി സംസ്ഥാന പാതയില്‍ അപകടം (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 29, 2024, 7:00 PM IST

ടാങ്കർ ലോറി നിയന്ത്രണംവിട്ട് മണ്‍തിട്ടയിൽ ഇടിച്ച് അപകടം (ETV Bharat)

കോഴിക്കോട്: ടാങ്കർ ലോറി നിയന്ത്രണം വിട്ട് മൺ തിട്ടയിൽ ഇടിച്ച് അപകടം. അപകടത്തില്‍ ആളപായമില്ല. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ കാരശ്ശേരി മടമ്പുറം വളവിലാണ് അപകടമുണ്ടായത്. ഇന്ന് (ജൂൺ 29) രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്.

അരീക്കോട് ഭാഗത്തുനിന്നും വരുന്ന ടാങ്കർ ലോറി ഇറക്കവും വളവും ഉള്ള മടമ്പുറം വളവിൽ വച്ച് ബ്രേക്ക് പിടിക്കാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട്‌ റോഡരികിലെ മൺതിട്ടയിൽ ഇടിക്കുകയായിരുന്നു. ഇതേ സമയം അരീക്കോട് ഭാഗത്തേക്ക് പോകുന്ന കെഎസ്‌ആർടിസി ബസ് തലനാരിഴക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. പൊലീസും മുക്കം ഫയർ സർവീസും സ്ഥലത്തെത്തി സുരക്ഷ ഉറപ്പുവരുത്തി. ഇതിന് മുൻപും നിരവധി അപകടങ്ങൾ മടമ്പുറം വളവിൽ ഉണ്ടായിട്ടുണ്ട്.

Also Read: 'ഇ ബുൾ ജെറ്റ്' യൂട്യൂബർമാര്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.