കോട്ടയം: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും തമ്മില്‍ ചര്‍ച്ച നടന്നില്ല. മുല്ലപ്പെരിയാർ അണക്കെട്ടിലെ അറ്റകുറ്റപണി സംബന്ധിച്ചുള്ള തർക്കം, മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച ചെയ്യുമെന്ന് ഇന്നലെ തമിഴ്‌നാട് നിയമസഭയിൽ സ്റ്റാലിന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ 15 മിനിറ്റ് കൂടിക്കാഴ്‌ചയില്‍ മുല്ലപ്പെരിയാര്‍ ചർച്ചയായില്ല.
ഇരുവരും ഒന്നിച്ചാണ് പ്രഭാത ഭക്ഷണം കഴിച്ചത്. വൈക്കത്തെ തന്തൈ പെരിയാർ സ്‌മാരകത്തിന്‍റെ ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്‌ദി സമാപന ചടങ്ങിനുമായാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കേരളത്തിലെത്തിയത്. സ്റ്റാലിൻ ഇന്നലെ ഉച്ചയോടെ കുമരകം ലേക്ക് റിസോർട്ടില്‍ എത്തിയിരുന്നു. രാത്രിയിലാണ് പിണറായി വിജയൻ ലേക്ക് റിസോര്‍ട്ടില്‍ എത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തന്തൈ പെരിയാർ സ്‌മാരകത്തിന്‍റെ ഉദ്ഘാടനത്തിന് ശേഷം വൈക്കം കായലോര ബീച്ച് മൈതാനത്ത് പൊതു സമ്മേളനം നടക്കും. സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. ദ്രാവിഡ കഴകം അധ്യക്ഷൻ കെ വീരമണി ചടങ്ങില്‍ മുഖ്യാതിഥിയാകും.
മന്ത്രിമാരായ വിഎൻ വാസവൻ, സജി ചെറിയാൻ, തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുകൻ, എ വി വേലു, എംപി സ്വാമിനാഥൻ, അഡ്വ കെ ഫ്രാൻസിസ് ജോർജ് എംപി, സികെ ആശ എംഎൽഎ, വൈക്കം നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.
Also Read: വൈക്കം സത്യഗ്രഹം ശദാബ്‌ദി ആഘോഷം സമാപന ചടങ്ങ്; തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉദ്‌ഘാടനം ചെയ്യും