ETV Bharat / state

കള്ളക്കടൽ പ്രതിഭാസം : കേരള തീരത്ത് ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് - SWELL SURGE KERALA

ഇന്ന് രാത്രി 11.30 വരെ കേരളത്തിലും തമിഴ്‌നാട്ടിലും 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

WEATHER UPDATE  കള്ളക്കടൽ പ്രതിഭാസം കേരളത്തില്‍  BLACK SEA PHENOMENON ON KERALA  CENTRAL METEOROLOGICAL DEPARTMEN
കള്ളക്കടൽ പ്രതിഭാസം (Source: Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 9, 2024, 10:36 AM IST

തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ വേഗത സെക്കൻഡിൽ 15 സെന്‍റി മീറ്ററിനും 50 സെന്‍റി മീറ്ററിനും ഇടയിൽ ഏറിയും കുറഞ്ഞും വരാൻ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.7 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിന്‍റെ വേഗത സെക്കൻഡിൽ 15 സെന്‍റി മീറ്റര്‍ മുതൽ 50 സെന്‍റി മീറ്റര്‍ വരെ വരാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 11, 12 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയുളള കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.