കോട്ടയം: കുറുവ സംഘം എത്തിയെന്ന അഭ്യൂഹത്തെ തുടർന്ന് ജില്ലയിലെമെമ്പാടുമുള്ള ജനങ്ങള്‍ ആശങ്കയില്‍. ഏറ്റുമാനൂർ കല്ലറ ഭാഗങ്ങളിൽ രണ്ടാഴ്‌ച മുമ്പ് വീടുകളിൽ മോഷണ ശ്രമം ഉണ്ടായതിനെ തുടർന്നാണ് ആളുകൾ ഭീതിയിലായത്. അതേസമയം ജില്ലയിൽ കുറുവ സംഘത്തിൻ്റെ സാന്നിധ്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
കുറുവ സംഘം ജില്ലയിൽ എത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ പാക്കിൽ പതിനഞ്ചിൽ പടിയിൽ നാട്ടുകാർ സംഘടിച്ച് രാത്രിയിൽ കള്ളന്മാരെ പിടിക്കാനിറങ്ങി. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടുകാരായ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം കച്ചവട ആവശ്യങ്ങൾക്ക് എന്ന് പറഞ്ഞ് പ്രദേശത്തെ വീടുകളിൽ എത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇവരെ ചോദ്യം ചെയ്‌തവർക്ക് നേരെ സംഘാംഗങ്ങൾ തട്ടിക്കയറിയതായി നാട്ടുകാർ പറയുന്നു. ഇതേ തുടർന്ന് രാത്രിയിൽ കുറുവടിയും മറ്റുമായി കള്ളന്മാരെ പിടിക്കാൻ നാട്ടുകാർ ഇറങ്ങി. രാത്രിയിൽ ജനവാസ മേഖലയിൽ നാട്ടുകാർ നടന്നു പരിശോധനകൾ നടത്തി സംശയകരമായ സാഹചര്യത്തിൽ ആരെ കണ്ടാലും വിവരം അറിയിക്കണമെന്നും ഓരോ വീട്ടുകാരെയും അറിയിച്ചിട്ടുണ്ടെന്ന് പ്രദേശവാസിയായ ഷാജി പറഞ്ഞു.
Also Read: പൊലീസിന് പണി പാളി, 'കുറുവ'യല്ല, ഇവർ കളറടിക്കുന്നവർ; കാസർകോട്ടെ സംഭവം ഇങ്ങനെ