ETV Bharat / state

അതിജീവിക്കണം, ചിന്നക്കനാൽ നിവാസികള്‍ക്കും കാട്ടാനകള്‍ക്കും; 24 മാസത്തിനുള്ളിൽ ചരിഞ്ഞത് ഏഴ് ആനകൾ - Chinnakkanal Elephants death - CHINNAKKANAL ELEPHANTS DEATH

രോഗബാധയും വൈദ്യുതി ആഘാതവുമാണ് ആനകളുടെ ജീവൻ കൂടുതലായി അപഹരിക്കുന്നത്.

CHINNAKANAL WILD ELEPHANTS  ELEPHANTS DEATH IDUKKI  ചിന്നക്കനാല്‍ കാട്ടാന മരണം  ഇടുക്കി വന്യജീവി പ്രതിസന്ധി
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 7, 2024, 11:10 AM IST

ചിന്നക്കനാലില്‍ അതിജീവന പോരാട്ടത്തില്‍ മനുഷ്യരും കാട്ടാനകളും (ETV Bharat)

ഇടുക്കി : തെക്കിന്‍റെ കാശ്‌മീരായ മൂന്നാറിന്‍റെ മടിത്തട്ടിൽ ജീവിക്കാനുള്ള പോരാട്ടത്തിലാണ് കാട്ടനകളും ചിന്നക്കനാൽ നിവാസികളും. 2022 സെപ്റ്റംബർ മുതൽ 2024 സെപ്റ്റംബർ വരെ ദേവികുളം റെയിഞ്ചിന് കിഴിൽ ചരിഞ്ഞത് ഏഴോളം ആനകൾ, ഇതിൽ അവസാനത്തെ ഇരയാണ് മുറിവാലൻ. പരസ്‌പരം ഏറ്റുമുട്ടി ആനകൾ ചരിയുന്നത് വിരളമാണ്. രോഗബാധയും വൈദ്യുതി ആഘാതവുമാണ് ആനകളുടെ ജീവൻ കൂടുതൽ അപഹരിക്കുന്നത്.

വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റാണ് സിഗരറ്റ് കൊമ്പൻ ചരിഞ്ഞത്. 301 കോളനിയിലെ ആദിവാസിയുടെ കൃഷിയിടത്തിൽ നിന്നും ഷോക്കേറ്റ് പിടിയാന ചരിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. കുട്ടിയാനകളാണ് ചിന്നക്കനാൽ മേഖലയിൽ കൂടുതൽ ചരിഞ്ഞിരിക്കുന്നത്. രോഗ ബാധയെ തുടർന്നും കൊമ്പന്മാരുടെ ആക്രമണത്തിന് ഇരയായുമാണ് കുട്ടിയാനകൾ ചരിയുന്നത്. ഹെർപ്പിസ് വയറസ് ബാധയും മരണത്തിന് കാരണമാകുന്നുണ്ട്.

ദേവികുളം റെയിഞ്ചിൽ ഇനി അവശേഷിക്കുന്നത് 17 ആനകൾ ആണ്. പ്രായപൂർത്തിയായ കൊമ്പന്മാരിൽ ഇനി അവശേഷിക്കുന്നത് ചക്കകൊമ്പൻ മാത്രമാണ്. ഇത് ജനന നിരക്ക് ഗണ്യമായി കുറയുന്നതിനും ജനിതക വൈകല്യങ്ങൾക്കും കാരണമായേക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്.

കാലാവസ്ഥ വ്യതിയാനവും മനുഷ്യന്‍റെ കടന്നുകയറ്റവും ഉപദ്രവവും കാട്ടനകളുടെ നിലനിൽപ്പിന് ഭീഷണിയാണ്. വരും നാളുകളിൽ ചിന്നക്കനാൽ മേഖലയിൽ നിന്നും കാട്ടാനകൾ തുടച്ചു മാറ്റപ്പെടുമെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

ചിന്നക്കനാലിലെ സ്വർഗ തുല്യ ഭൂമിയിൽ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് കാട്ടാനകളും മനുഷ്യരും. ശാശ്വത പരിഹാരം കണ്ടെത്താനോ മനുഷ്യ വന്യമൃഗ ജീവനുകൾ സംരക്ഷിക്കാനോ സർക്കാർ സംവിധാനങ്ങളും തയാറാകുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്.

Also Read: 7 മാസമായി ശമ്പളമില്ല; പ്രതിസന്ധിയില്‍ വനം വാച്ചര്‍മാര്‍, അവതാളത്തിലാകുമോ എലഫന്‍റ് ദൗത്യം?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.