ETV Bharat / state

മാലിന്യ നിക്ഷേപം രൂക്ഷം, തടയാൻ നിരീക്ഷണ ക്യാമറ സ്ഥാപിച്ച്‌ നാട്ടുകാർ - garbage dumping - GARBAGE DUMPING

മള്ളൂശേരിയിലെ മാലിന്യ നിക്ഷേപത്തില്‍ നഗര സഭ നിസ്സംഗത പാലിച്ചപ്പോള്‍ നടപടിയെടുത്തത് നാട്ടുകാർ. സ്ഥലത്ത് നിരീക്ഷണ ക്യാമറയും വലയും കെട്ടി നാട്ടുകാർ മാലിന്യ നിക്ഷേപത്തിന് തടയിടാന്‍രംഗത്തിറങ്ങി.

SURVEILLANCE CAMERA  DUMPING OF GARBAGE  WASTE PROBLEM IN KOTTAYAM  മാലിന്യ നിക്ഷേപം
GARBAGE DUMPING
author img

By ETV Bharat Kerala Team

Published : Apr 13, 2024, 2:33 PM IST

മാലിന്യ നിക്ഷേപം, ക്യാമറ സ്ഥാപിച്ച്‌ നാട്ടുകാർ

കോട്ടയം: മാലിന്യ നിക്ഷേപം തടയാൻ പല തവണ നഗരസഭയ്ക്കു മുന്നില്‍ നിവേദനവുമായെത്തിയിട്ടും കോട്ടയത്തെ ഒരു ഗ്രാമക്കാര്‍ക്ക് പരിഹാരം ലഭിച്ചില്ല. നഗര സഭ നടപടിയെടുക്കാതെ വന്നതോടെ നാട്ടുകാർ ഒത്തുചേർന്ന്‌ സ്ഥലത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. മാലിന്യം വലിച്ചെറിയുന്നത് തടയാൻ വലയും കെട്ടി. കോട്ടയം മള്ളൂശേരിയിലാണ് സംഭവം.

ചുങ്കം മള്ളൂശേരിയിലെ മാലിന്യ നിക്ഷേപസ്ഥലമാണ് നാട്ടുകാർക്ക് ശല്യമായിരുന്നത്.
മള്ളൂശേരി ശ്‌മശാനം റോഡിൻ്റെ വശത്തെ വലിയ കുഴിയില്‍ വൻ തോതിലാണ് പുറത്ത് നിന്ന് എത്തുന്നവർ മാലിന്യം തള്ളിയിരുന്നത്. മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം മൂലം നാട്ടുകാർക്ക് റോഡിലൂടെ സഞ്ചരിക്കാൻ കഴിയില്ലായിരുന്നു.

വൻ തോതിൽ അറവ് മാലിന്യം തള്ളിയതോടെ ദുർഗന്ധം രൂക്ഷമായി. മാലിന്യനിക്ഷേപ കേന്ദ്രത്തിന് തൊട്ടടുത്തുള്ള വീട്ടുകാർക്കും ഇവിടെ കഴിഞ്ഞു കൂടാൻ ബുദ്ധിമുട്ടായി. മാത്രമല്ല ഇവരിൽ പലർക്കും ഇവിടെ നിന്നുള്ള ദുർഗന്ധം മൂലം അസുഖങ്ങളും പിടിപ്പെട്ടു.

മാലിന്യ നിക്ഷേപം തടയണമെന്ന് നഗരസഭയോട് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല ഇതേ തുടന്ന്‌ നാട്ടുകാർ ചേർന്ന് കുഴി വല കെട്ടി മറച്ചു. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു.

അതേസമയം കുഴി കാരണം ഈ ഭാഗത്ത് റോഡ് ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. സ്ഥലം പരിചയമില്ലാതെ വരുന്നവർ കുഴിയിലേക്ക് വീഴാൻ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന് സംരക്ഷണ ഭിത്തി കെട്ടിയില്ലെങ്കിൽ വഴി ഇടിഞ്ഞ് പ്രദേശത്തേക്കുള്ള സഞ്ചാര മാർഗം ഇല്ലാതെയാകും. എന്നാൽ നഗരസഭ നടപടി വൈകുകയാണ് എന്ന് നാട്ടുകാർ പറയുന്നു.

ALSO READ: ഇരുട്ടിനെ മറയാക്കി മാലിന്യ നിക്ഷേപം; നാട്ടുകാര്‍ മൂക്ക്‌ പൊത്തി നടക്കേണ്ട അവസ്ഥ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.