ETV Bharat / state

നികുതി വെട്ടിപ്പ് കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി സുരേഷ്‌ ഗോപി - vehicle tax evasion case - VEHICLE TAX EVASION CASE

വിടുതല്‍ ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് സുരേഷ് ഗോപി അപ്പീല്‍ നല്‍കിയത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം.

SURESH GOPI FILED APPEAL TO HC  PUDUCHERRY VEHICLE CASE  നികുതി വെട്ടിപ്പ് കേസ്  സുരേഷ്‌ ഗോപി
Suresh Gopi Filed Appeal To High Court (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 11, 2024, 9:12 PM IST

എറണാകുളം : പുതുച്ചേരിയിൽ വാഹനം രജിസ്‌റ്റർ ചെയ്‌തത് വഴി നികുതി വെട്ടിച്ചെന്ന കേസിൽ സുരേഷ് ഗോപി ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിടുതല്‍ ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം.

നടൻ വിചാരണ നടപടികൾ നേരിടണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്ട്രേറ്റ് കോടതി നേരത്തെ വിടുതൽ ഹർജി തള്ളിയത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ വാഹനം രജിസ്‌റ്റർ ചെയ്‌ത് സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാണ് കേസ്. വാഹനം രജിസ്‌റ്റർ ചെയ്‌ത പുതുച്ചേരിയിലെ വിലാസവും വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രണ്ട് ആഡംബരവാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയിൽ രജിസ്‌റ്റർ ചെയ്‌തിരുന്നത്. ഇതുവഴി 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

Also Read: പങ്കാളി ഭർത്താവല്ല, ലിവിങ് ടുഗതർ ബന്ധങ്ങളില്‍ ഗാർഹിക പീഡനത്തിന് കേസെടുക്കാനാവില്ല: ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.