ETV Bharat / state

പിണറായി വിജയന്‍റെ ധാര്‍ഷ്‌ട്യം തിരിച്ചടിയായി, സിപിഎമ്മില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്‌ടപ്പെട്ടു: രൂക്ഷവിമര്‍ശനവുമായി സമസ്‌ത മുഖപത്രം - SUPRABHATHAM EDITORIAL AGAINST CPM

author img

By ETV Bharat Kerala Team

Published : Jun 7, 2024, 10:53 AM IST

ഇടതുമുന്നണിയിൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസത്തിൽ ഇടിവ് സംഭവിച്ചതായി സമസ്‌ത. ഇതാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും മുഖപത്രത്തില്‍.

KERALA LOK SABHA ELECTION RESULT 2024  SUPRABHATHAM EDITORIAL CRITICIZING CPM  സിപിഎമ്മിനെതിരെ സമസ്‌ത  സിപിഎമ്മിനെ വിമർശിച്ച് സുപ്രഭാതം എഡിറ്റോറിയൽ
Suprabhatham editorial (ETV Bharat)

കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ സിപിഎമ്മിനെയും സർക്കാരിനെയും അതിരൂക്ഷമായി വിമർശിച്ച് സമസ്‌ത. സിപിഎമ്മിൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസത്തിൽ വലിയ ഇടിവ് സംഭവിച്ചതായി ഇ കെ വിഭാഗം മുഖപത്രമായ സുപ്രഭാതം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധാർഷ്ട്യവും എസ്എഫ്ഐയുടെ അക്രമ രാഷ്‌ട്രീയവും തുടങ്ങി എണ്ണിയെണ്ണി പറയാവുന്ന നിരവധി ഘടകങ്ങളുടെ അനന്തരഫലമാണ് ജനവിധി.

അസഹിഷ്‌ണതയുടെയും ധാർഷ്ട്യത്തിന്‍റെയും വക്താക്കളായി ഒരു മറയുമില്ലാതെ സിപിഎം നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ പോലും നിറഞ്ഞാടിയതിന് ജനങ്ങളെന്ന വിധികർത്താക്കളിട്ട മാർക്കാണ് ഈ ഒറ്റസംഖ്യ. ആരോഗ്യം, പൊതു വിതരണം, വിദ്യാഭ്യാസം, തുടങ്ങി എല്ലാം കുത്തഴിഞ്ഞിട്ടും സർക്കാർ അനങ്ങിയില്ല. സംസ്ഥാനത്ത് പൊലീസ് രാജാണെന്നും സമസ്‌തയുടെ വിമർശനം.

ഓരോ ജനവിധിയും ഉയരങ്ങളിലേക്കുള്ള കോണിപ്പടിയാകുന്നത് ലീഗിന് മാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണെന്നും ആ പാർട്ടിയെ പുകഴ്ത്തി കൊണ്ട് സമസ്‌ത. ലീഗിനെ ഒഴിവാക്കി പിണറായി വിജയനുമായി നേരിട്ട് സംവദിച്ച് പലതും നേടിയെടുത്തിന് ശേഷം, മഹാതോൽവി നേരിട്ടതോടെ സിപിഎമ്മിനെയും ഭരണത്തെയും സമസ്‌ത ഇഴകീറി വിമർശിച്ചിരിക്കുകയാണ്.

Also Read: തൃശൂരിലെ പരാജയത്തിൽ അടിപതറി കെ മുരളീധരൻ ; പ്രവേശനമില്ലാതെ കോഴിക്കോട്ടെ വീട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.