ETV Bharat / state

സൂര്യാഘാതം : സംസ്ഥാനത്ത് രണ്ട് മരണം കൂടി - sunburn deaths - SUNBURN DEATHS

ഇരുവർക്കും സൂര്യാഘാതമേറ്റത് ജോലി സ്ഥലത്തുനിന്ന്

സൂര്യാഘാതം  SUNBURN DEATH IN KOZHIKODE  SUNBURN DEATH IN MALAPPURAM  HEAVY HEAT IN KERALA
sunburn death
author img

By ETV Bharat Kerala Team

Published : May 2, 2024, 3:22 PM IST

കോഴിക്കോട് : സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് രണ്ട് പേർ കൂടി മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷ്, മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫ (63) എന്നിവരാണ് മരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആണ് വിജേഷിന്‍റെ മരണം. കഴിഞ്ഞ ശനിയാഴ്‌ച (ഏപ്രിൽ 27) ജോലി സ്ഥലത്തുനിന്ന് സൂര്യാഘാതം ഏറ്റതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. അതേസമയം കെട്ടിട നിർമാണ തൊഴിലാളിയാണ് ഹനീഫ. ജോലിക്കിടെ ഇന്നലെ ഉച്ചയ്‌ക്ക് രണ്ടുമണിക്ക് ഹനീഫ മലപ്പുറം താമരക്കുഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

തുടർന്ന് ഇദ്ദേഹത്തെ മലപ്പുറം സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇന്ന് രാവിലെ ആണ് മരണം സംഭവിച്ചത്. നിർജലീകരണമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൂടുതൽ വ്യക്തത വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

READ MORE: ചൂട് കനക്കുന്നു...; ജാഗ്രത വേണം, മുന്‍ കരുതല്‍ നടപടികള്‍ അറിയാം....

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.