കൊല്ലം : കൊടുംചൂടില്‍ വെന്തുരുകുന്ന കൊല്ലം ജില്ലയ്ക്ക് ആശ്വാസമായി വേനല്‍ മഴ. വേനൽച്ചൂടിൽ ആശ്വാസമായി നഗരത്തിൽ വേനൽ മഴ ലഭിച്ചു. ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ അരമണിക്കൂറോളം നീണ്ടു. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിച്ചത്. മഴയിൽ കാര്യമായ നാശനഷ്‌ടങ്ങൾ ഒന്നുമുണ്ടായില്ല.
ശക്തമായി പെയ്‌ത മഴ പിന്നീട് തോരുകയായിരുന്നു. പെട്ടെന്ന് മഴ അവസാനിച്ചതു കൊണ്ട് വെള്ളക്കെട്ടും ഉണ്ടായില്ല. അപ്രതീക്ഷിതമായി പെയ്‌ത മഴ നഗരവാസികളെ നനയിച്ചു. ഉച്ചതിരിഞ്ഞതോടെ മഴ മേഘങ്ങൾ രൂപപ്പെട്ടിരുന്നു, രാവിലെ മുതൽ ഉച്ചവരെ കനത്ത ചൂടാണനുഭപ്പെട്ടിരുന്നത് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കാറുണ്ടായിരുന്നു.
എന്നാൽ കോർപ്പറേഷൻ പ്രദേശങ്ങളിൽ മഴ കുറവായിരുന്നു. ആശ്യാസമായി പെയ്‌ത മഴ ഇരുചക്ര വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും, കാത്തിരുന്ന് കിട്ടിയ മഴ നന്നായി അസ്വധിച്ചു, ചിലർ കുട പോലും ചൂടാതെ മഴ നടന്ന് നനഞ്ഞു, ചിലർ മഴ നനയാതെ സുരക്ഷിത സ്ഥാനങ്ങളിൽ കയറി നിന്നു.
മഴയോടൊപ്പം മിന്നലും ഇടിയും കൂട്ടിനായി എത്തി, വരും ദിവസങ്ങളിൽ ജില്ലയ്ക്ക് മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലം നിവാസികൾ.
ALSO READ: ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത ; രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്