ETV Bharat / state

അഭിഭാഷകർക്ക്‌ കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല; കനത്ത ചൂടില്‍ പ്രമേയം പാസാക്കി ഹൈക്കോടതി - HC resolution for lawyers

author img

By ETV Bharat Kerala Team

Published : Apr 10, 2024, 12:20 PM IST

വെള്ള ഷർട്ടും ബാൻഡും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം, വേനൽക്കാലത്ത് കറുത്ത ഗൗൺ ധരിച്ച് ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ്‌ നടപടി

SUMMER HEAT UP  RESOLUTION FOR LAWYERS  WEARING BLACK GOWNS IN COURT  അഭിഭാഷകർക്ക്‌ കറുത്ത ഗൗൺ ധരിക്കേണ്ട
HC RESOLUTION FOR LAWYERS

എറണാകുളം: കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി പ്രമേയം പാസാക്കി. ജില്ല കോടതികളിൽ വെള്ള ഷർട്ടും ബാൻഡും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല.

ഹൈക്കോടതിയിലും അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ലെന്നും ഫുൾ കോർട്ട് ചേർന്ന് പാസാക്കിയ പ്രമേയത്തിൽ പറയുന്നു. മെയ് 31 വരെ ഇതു തുടരും. വേനൽക്കാലത്ത് കറുത്ത ഗൗൺ ധരിച്ച് ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് ഫുൾ കോർട്ട് പ്രമേയം പാസാക്കിയത്.

ജാഗ്രത വേണം: കൊടുംചൂട് കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വിവിധയിടങ്ങളില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്‌തതിന്‍റെ പശ്ചാത്തലത്തില്‍ വേനല്‍ ചൂടിലെ സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം എന്നിവയില്‍ നിന്നും രക്ഷനേടാന്‍ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.

പകല്‍ സമയത്ത് കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ എന്നിവയോടൊപ്പം മദ്യവും ഒഴിവാക്കാനാണ് നിര്‍ദേശം. ഓണ്‍ലൈന്‍ ഡെലിവറി സ്റ്റാഫുകള്‍ മുതല്‍ അങ്കണവാടികളില്‍ വരെ ഉറപ്പാക്കേണ്ട ജാഗ്രത നിര്‍ദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.

ALSO READ: വേനലില്‍ പകല്‍ മദ്യപാനം അപകടകരമോ?; കടുത്ത ചൂടിനെ കരുതിയിരിക്കാം, നിര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.