ETV Bharat / state

ഇരിട്ടി പുഴയിൽ കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി - STUDENTS DROWNED DEATH AT IRITTY

സുഹൃത്തിന്‍റെ വീട്ടിലെത്തിയതായിരുന്നു വിദ്യാർഥിനികൾ. ചിത്രങ്ങളെടുക്കാന്‍ പുഴയിലിറങ്ങിയതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.

STUDENTS SWEPT AWAY BY RIVER  DROWNED DEATH  COLLEGE STUDENTS DEATH  STUDENTS BODY FOUND FROM RIVER
Shahrbana, surya (Etv Bharat)
author img

By ETV Bharat Kerala Team

Published : Jul 4, 2024, 4:11 PM IST

കണ്ണൂർ : ഇരിട്ടി പുഴയിൽ കാണാതായ രണ്ട് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്‌ചയാണ് വിദ്യാർഥികൾ പടിയൂർ പൂവൻ ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. എടയന്നൂർ സ്വദേശി ഷഹർബാന, ചക്കരക്കൽ സ്വദേശി സൂര്യ എന്നിവരാണ് പുഴയിൽ വീണത്.

സുഹ‍ൃത്തിന്‍റെ വീട്ടിലെത്തിയതായിരുന്നു വിദ്യാർഥിനികൾ. എൻഡിഐആർഎഫിന്‍റെ 30 അം​ഗ സംഘവും ഫയർ ഫോഴ്‌സിന്‍റെ അഞ്ച് യൂണിറ്റും നാട്ടുകാരും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. പുഴയുടെ താഴ്ഭ​ഗത്ത് പഴശി ഡാമാണ്. മഴക്കാലമായതിനാൽ ഡാമിന്‍റെ ഷട്ടറുകൾ തുറന്നിരുന്നു. അതിനാല്‍ ശക്തമായ അടിയൊഴുക്കും ഉണ്ടായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്.

സെമസ്റ്റർ പരീക്ഷ കഴിഞ്ഞശേഷം സുഹൃത്തിന്‍റെ വീട്ടിലെത്തിയതായിരുന്നു സൈക്കോളജി ബിരുദ വിദ്യാർഥിനികളായ ഇരുവരും. ചിത്രങ്ങളെടുക്കാൻ വേണ്ടിയാണ് വിദ്യാർഥിനികൾ പുഴയുടെ സമീപത്ത് എത്തിയത്. ഇതിനിടെ പുഴയിലിറങ്ങിയിരുന്നു. ഈ സമയത്താണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Also Read: മൺതിട്ടയിടിഞ്ഞ് പുഴയിലേക്ക് വീണു; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.