ETV Bharat / state

കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്, അപകടം വാടകക്കെടുത്ത ബസില്‍ പഠനയാത്ര പോകവെ

author img

By ETV Bharat Kerala Team

Published : Jan 31, 2024, 3:18 PM IST

ബസിന്‍റെ വാതിൽ തുറന്ന് പുറത്തേക്ക് തെറിച്ച് വീണാണ് വിദ്യാർഥിനിക്ക് പരിക്കേറ്റത്.

KSRTC BUS SCHOOL TOUR  കെഎസ്ആർടിസി ബസിൽ വിദ്യാർഥി വീണു  കെഎസ്ആർടിസി ബസിൽ പഠനയാത്ര  Student Fell From ksrtc bus
Student Injured After Failing From KSRTC Bus

ഇടുക്കി : പഠനയാത്രയ്‌ക്കായി വാടകക്കെടുത്ത കെഎസ്ആർടിസി ബസിൽ നിന്നു വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. ഇടുക്കി പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ഇരട്ടയാർ സ്വദേശി ദിയ ബിജുവിനാണ് ബസിൽ നിന്നു വീണ് പരിക്കേറ്റത്. (Student Fell From ksrtc bus) കെഎസ്ആടിസി ബസ് വാടകക്കെടുത്ത് സ്‌കൂളിൽ നിന്ന് എറണാകുളം ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് (Central Marine Fisheries Research Institute Ernakulam) പഠനയാത്ര പോയി തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്.

കീരിത്തോടിനു സമീപം പകുതിപ്പാലത്ത് വച്ചാണ് അപകടമുണ്ടായത് (KSRTC Accident ). ഓട്ടത്തിനിടെ ബസിന്‍റെ വാതിൽ തുറന്ന് വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും ഇടുക്കി മെഡിക്കൽ കോളജിലുമെത്തിച്ചു (Idukki Medical College ). കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.

തലക്ക് വേദനയുണ്ടെന്ന് പറഞ്ഞതിനെ വിദഗ്ദ്ധ പരിശോധനക്കായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കെഎസ്ആർടിസി (KSRTC) ബസുകളിലായാണ് വിദ്യാർഥികൾ യാത്രപുറപ്പെട്ടത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ 43 കുട്ടികൾ ഉണ്ടായിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് കുമളിയിൽ നിന്ന് കൊല്ലത്തേക്ക് പോയ കെഎസ്ആർടിസി ബസ് നിയന്ത്രണം നഷ്‌ടപെട്ട് റോഡിൽ നിന്നും തെന്നിമാറിയിരുന്നു. റോഡരികിലെ സംരക്ഷണ ഭിത്തിയിൽ തങ്ങി വാഹനം താഴേക്ക് മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കൊട്ടാരക്കര ഡിണ്ടിഗൽ ദേശീയ പാതയിൽ പീരുമേട് കരടിക്കുഴിക്ക് സമീപം 56 -ാം മൈൽ ഭാഗത്താണ് ബസ് അപകടത്തിൽപ്പെട്ടത്.

Also read : 'കൈവരി കാത്തു യാത്രക്കാര്‍ സുരക്ഷിതര്‍'; പീരുമേട് കെഎസ്ആർടിസി ബസ് അപകടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.