കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർഥി പൂനൂർ പുഴയിൽ മുങ്ങി മരിച്ചു. കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ (11) ആണ് മരിച്ചത്. പൂനൂർ പുഴയിലെ മൊകായി കടവിലാണ് അപകടമുണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൂട്ടുകാർക്കൊപ്പം പുഴയോരത്തെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ച ശേഷം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ആദില്‍. കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് കുട്ടിയെ കരയ്ക്ക് എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Also Read: കാല്‍ വഴുതി വെള്ളത്തില്‍ വീണു; പമ്പയില്‍ ഒഴുക്കില്‍പ്പെട്ട ശബരിമല തീര്‍ഥാടകൻ മരിച്ചു