ETV Bharat / state

പിക്കപ്പ് വാനിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു - Student Died In An Accident - STUDENT DIED IN AN ACCIDENT

ഗ്യാസ് സിലിണ്ടർ കയറ്റി വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് വിദ്യാർഥിനിയെ ഇടിക്കുകയായിരുന്നു

Etv Bharat
Etv Bharat (Etv Bharat)
author img

By ETV Bharat Kerala Team

Published : May 9, 2024, 9:37 AM IST

കോഴിക്കോട് : കല്ലാച്ചി മിനി ബൈപ്പാസ് റോഡിൽ അമിത വേഗതയിൽ എത്തിയ പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കല്ലാച്ചി ചിയ്യൂർ പാറമ്മൽ ഉണ്ണികൃഷ്‌ണൻ ശ്രീലേഖ ദമ്പതികളുടെ മകൾ ഹരിപ്രിയ (20) ആണ് മരിച്ചത്. കാൽനട യാത്രയ്ക്കി‌ടെയാണ് അപകടമുണ്ടായത്. കൂടെ ഉണ്ടായിരുന്ന എഴുത്തുപള്ളി പറമ്പത്ത് അമയയ്ക്ക്‌ (20) പരിക്കേറ്റിരുന്നു.

കാലിനും, തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഹരിപ്രിയ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. വാണിമേൽ ഭാഗത്തുനിന്ന് അമിത വേഗതയിൽ വന്ന ഗ്യാസ് സിലിണ്ടർ കയറ്റി വന്ന കല്ലാച്ചിയിലെ ഹൈമ ഗ്യാസ് ഏജൻസിലെ പിക്കപ്പ് വാനാണ് വിദ്യാർഥിനിയെ ഇടിച്ചത്.

വാഹനത്തിന്‍റെ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർഥികളെ ഇടിക്കുകയായിരുന്നു. പിന്നീട് റോഡരികിലെ ഇലക്ട്രിക് പോസ്‌റ്റിലിടിച്ചാണ് വണ്ടിനിന്നത്. പോസ്‌റ്റിനും വണ്ടിയ്ക്കും‌ ഇടയിൽ കുരുങ്ങിക്കിടന്ന ഹരിപ്രിയയെ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.

Also Read : ഡ്രൈവർ മദ്യ ലഹരിയിൽ; താമരശ്ശേരിയിൽ ടിപ്പറിടിച്ച് രണ്ട് പേർക്ക് പരിക്ക് - Tipper Bike Collision Thamarassery

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.