ETV Bharat / state

കെഎസ്ആർടിസിക്ക് പിറകിൽ ബൈക്കിടിച്ചു: വിദ്യാർഥിക്ക് ദാരുണാന്ത്യം - KSRTC BUS BIKE ACCIDENT IN AREEKODE - KSRTC BUS BIKE ACCIDENT IN AREEKODE

ബൈക്ക് കെഎസ്ആർടിസിക്ക് പിന്നിലിടിച്ച് അപകടം. വിദ്യാര്‍ഥി മരിച്ചു. മരണം സുഹൃത്തിനെ കണ്ട് മടങ്ങവേ.

KSRTC BUS BIKE ACCIDENT DEATH  AREEKODE BIKE ACCIDENT DEATH  അരീക്കോട് ബൈക്കപകടം  ബൈക്കിടിച്ച് വിദ്യാർഥി മരിച്ചു
Irfan (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 16, 2024, 10:59 PM IST

കോഴിക്കോട്: കെഎസ്ആർടിസി ബസിന്‍റെ പിറകിൽ ബൈക്ക് ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. മാവൂർ കൽപള്ളി സ്വദേശി ഇർഫാനാണ് (19) മരിച്ചത്. അരീക്കോടിന് സമീപം വാലില്ലാ പുഴയിൽ വച്ചാണ് അപകടമുണ്ടായത്. ഇന്ന് (ഓഗസ്റ്റ് 16) രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

സഹപാഠിയുടെ എടക്കരയിലുള്ള വീട്ടിൽ പോയി മടങ്ങും വഴിയാണ് അപകടമുണ്ടായത്. ഒരേ ദിശയിൽ പോയ കെഎസ്ആർടിസി ബസ് സഡന്‍ ബ്രേക്കിട്ടതാണ് അപകടത്തിന് കാരണം. വേഗത്തിലെത്തിയ ബൈക്ക് ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു.

ഇതോടെ റോഡിലേക്ക് തെറിച്ചുവീണ ഇര്‍ഫാന് ഗുരുതര പരിക്കേറ്റു. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇര്‍ഫാന്‍ മരിക്കുകയായിരുന്നു. കോഴിക്കോട് ചാലിയം ദർസിലെ വിദ്യാർഥിയാണ് മരിച്ച ഇർഫാൻ.

Also Read: ആലുവ ദേശീയ പാതയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.