തിരുവനന്തപുരം: പാര്‍ട്ടി വിപ്പ് ലംഘിച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്‌ത ഗ്രാമ പഞ്ചായത്ത് അംഗത്തെ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യനാക്കി. കരുംകുളം ഗ്രാമ പഞ്ചായത്ത് കൊച്ചുപളളി വാര്‍ഡ് മെമ്പര്‍ പുതിയതുറ, പുല്ലുവിള സ്വദേശി സോളമനെയാണ് അയോഗ്യനാക്കിയത്. സി.പി.എം സ്ഥാനാര്‍ത്ഥിയായി വിജയിച്ച ആളാണ് സോളമന്‍.
2022 ഫെബ്രുവരി 14 ന് യു.ഡി.എഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനും എതിരായി അവിശ്വാസ പ്രമേയം കൊണ്ട് വന്നിരുന്നു. ഇതില്‍ സോളമന്‍ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌തു.
യു.ഡി.എഫിന് ഏഴും ഒരു സ്വതന്ത്രനുമടക്കം എട്ട് പേരുടെ അംഗ ബലമാണ് ഉണ്ടായിരുന്നത്. എല്‍.ഡി.എഫിന് ഒന്‍പത് പേരും ഒരു സ്വതന്ത്രനുമടക്കം 10 പേരുടെ അംഗബലവും ഉണ്ടായിരുന്നു. സോളമനും സ്വതന്ത്രനും അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തോടെ യ.ഡി.എഫ് അംഗബലം 10 ആവുകയും അവിശ്വാസം പാസാകുകയും ചെയ്‌തു.
2023 ജനുവരി അഞ്ചിന് പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനും വേണ്ടി നടന്ന തെരഞ്ഞെടുപ്പില്‍ സോളമന്‍ അടക്കമുളള അംഗങ്ങള്‍ക്ക് എല്‍.ഡി.എഫ് വിപ്പ് നല്‍കി. സോളമന്‍ ഈ വിപ്പ് ലംഘിച്ച് വോട്ട് ചെയ്യുകയും എല്‍.ഡി.എഫിന് ഗ്രാമ പഞ്ചായത്ത് ഭരണം നഷ്‌ടപ്പെടുകയും ചെയ്‌തു. മുന്‍ വൈസ് പ്രസിഡന്‍റും 26-ാം വാര്‍ഡ് മെമ്പറുമായ ബി. മധുസൂദനന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ സോളമനെ അയോഗ്യനാക്കിയത്. മധുസൂദനന്‍ നായര്‍ക്കു വേണ്ടി അഡ്വക്കേറ്റ് കരകുളം പി.ജി. മനോജ് ഹാജരായി.
Also Read: അധികാര ദുർവിനിയോഗം, പെരിയസാമിക്കെതിരായ കേസ് വീണ്ടും പരിഗണിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്