ETV Bharat / state

'കേരള ഗാനം എഴുതി വാങ്ങി അപമാനിച്ചു' ; സാഹിത്യ അക്കാദമിക്കെതിരെ ശ്രീകുമാരന്‍ തമ്പി - Sreekumaran Thampi FB post

ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പിന്നാലെ കേരള സാഹിത്യ അക്കാദമിക്കെതിരെ ശ്രീകുമാരന്‍ തമ്പി. പാട്ട് എഴുതിച്ച് അപമാനിച്ചുവെന്ന് വിമര്‍ശനം. സാംസ്‌കാരിക മന്ത്രി ഉത്തരം പറയണമെന്നും ഫേസ്‌ബുക്ക് പോസ്റ്റില്‍.

Sreekumaran Thampi  Kerala Sahithya Academy issues  കേരള സാഹിത്യ അക്കാദമി  ശ്രീകുമാരന്‍ തമ്പി  Sreekumaran Thampi FB post
sreekumaran-thampi-against-kerala-sahithya-academy
author img

By ETV Bharat Kerala Team

Published : Feb 4, 2024, 10:24 AM IST

തിരുവനന്തപുരം : കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പിന്നാലെ കേരള സാഹിത്യ അക്കാദമിക്കെതിരെ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി (Sreekumaran Thampi against Kerala Sahitya Akademy). അക്കാദമിയില്‍ നിന്ന് താന്‍ നേരിട്ട ദുരനുഭവം പങ്കുവച്ചാണ് ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയത്. ഫേസ്‌ബുക്കിലാണ് അദ്ദേഹം കുറിപ്പ് പങ്കിട്ടത്.

സര്‍ക്കാരിനായി കേരള ഗാനം എഴുതി വാങ്ങി തന്നെ അപമാനിക്കുകയായിരുന്നു എന്നും തന്‍റെ പാട്ട് സ്വീകരിച്ചോ നിരാകരിച്ചോ എന്ന്‌ ഇപ്പോഴും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാദമി സെക്രട്ടറി സി പി അബൂബക്കറില്‍ നിന്നാണ് താന്‍ ദുരനുഭവം നേരിട്ടത് എന്നും വിഷയത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉത്തരം പറയണമെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നുണ്ട്.

ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം (Sreekumaran Thampi's Facebook post): കേരളസാഹിത്യ അക്കാദമിയിൽ നിന്നും പ്രശസ്‌ത കവിയും പ്രഭാഷകനുമായ ബാലചന്ദ്രൻ ചുള്ളിക്കാടിനുണ്ടായ അനുഭവം അറിഞ്ഞപ്പോൾ മാസങ്ങൾക്കുമുമ്പ് എനിക്ക് കേരളസാഹിത്യ അക്കാദമിയിൽ നിന്നുണ്ടായ ഒരു ദുരനുഭവം ഓർമ്മ വന്നു. കേരള ഗവൺമെന്‍റിന് എവിടെയും എല്ലാകാലത്തും ഉപയോഗിക്കാൻ പാകത്തിൽ ഒരു കേരളഗാനം എഴുതിക്കൊടുക്കണമെന്ന് അക്കാദമി സെക്രട്ടറിയായ ശ്രീ അബൂബക്കർ എന്നോട് ആവശ്യപ്പെട്ടു. ആദ്യം ഞാൻ ആ ക്ഷണം നിരസിച്ചു.

കേരളസാഹിത്യ അക്കാദമി ഇന്നേവരെ എന്‍റെ ഒരു പുസ്‌തകത്തിനും അവാർഡ് നൽകിയിട്ടില്ല. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരമോ ഫെലോഷിപ്പോ നൽകിയിട്ടില്ല. ഞാൻ പിന്തുണ ആവശ്യപ്പെട്ട് ആരുടേയും പിന്നാലെ നടന്നിട്ടുമില്ല. അതുകൊണ്ടുതന്നെ എനിക്ക് അക്കാദമിയോട് പ്രത്യേക കടപ്പാടോ വിധേയത്വമോ ഇല്ല. അതുകൊണ്ടാണ് ഈ പാട്ടെഴുത്തിൽ നിന്ന് പിന്മാറാൻ ഞാൻ തീരുമാനിച്ചത്. (എന്തിന്? ഇപ്പോൾ നടന്ന പുസ്‌തകോത്സവത്തിനുപോലും എന്നെ ക്ഷണിച്ചിട്ടില്ല).

ശ്രീ. അബൂബക്കറും ശ്രീ. സച്ചിദാനന്ദനും വീണ്ടും നിർബന്ധിച്ചപ്പോൾ സാമാന്യ മര്യാദയുടെ പേരിൽ ഞാൻ സമ്മതിച്ചു. അബൂബക്കർ എന്നോട് ചോദിച്ചു. "താങ്കളല്ലാതെ മറ്റാര്?" എന്ന്. "ചെറിയ ക്ലാസിലെ കുട്ടിക്കുപോലും മനസ്സിലാകുന്ന രീതിയിലായിരിക്കണം പാട്ട്" എന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. അതുകൊണ്ട് രചനാശൈലി ഞാൻ ലളിതമാക്കി. ഒരാഴ്‌ചയ്ക്കു‌ള്ളിൽ ഞാൻ പാട്ട് എഴുതി അയച്ചു.

"എനിക്ക് തൃപ്‌തിയായില്ല" എന്ന് അബൂബക്കറിൽ നിന്ന് മെസ്സേജ് വന്നു. ഞാൻ "എങ്കിൽ എന്നെ ഒഴിവാക്കണം" എന്ന് പറഞ്ഞു. വീണ്ടും സച്ചിദാനന്ദൻ എനിക്ക് മെസ്സേജ് അയച്ചു. "താങ്കൾക്ക് എഴുതാൻ കഴിയും" എന്നുപറഞ്ഞു. ആദ്യ വരികൾ (പല്ലവി) മാത്രം മാറ്റിയാൽ മതി. പാട്ടിന്‍റെ രണ്ടാം ഭാഗം മനോഹരമാണ് എന്നും അബൂബക്കർ പറഞ്ഞു.

ഞാൻ പല്ലവി മാറ്റിയെഴുതിക്കൊടുത്തു. അതിനുശേഷം സച്ചിദാനന്ദനിൽ നിന്ന് "നന്ദി" എന്ന ഒറ്റവാക്ക് മെസ്സേജ് ആയി വന്നു. എന്‍റെ പാട്ട് സ്വീകരിച്ചോ നിരാകരിച്ചോ എന്ന്‌ ഇപ്പോഴും അറിയില്ല. അക്കാദമിയിൽ നിന്ന് അനുകൂലമായോ പ്രതികൂലമായോ ഔദ്യോഗികമായി ഒരു അറിയിപ്പും കിട്ടിയിട്ടില്ല. ഒരാഴ്‌ച കഴിഞ്ഞപ്പോൾ "സാഹിത്യ അക്കാദമി കവികളിൽ നിന്നും കേരളഗാനം ക്ഷണിക്കുന്നു" എന്നുകാണിക്കുന്ന ഒരു പരസ്യം സ്വകാര്യ ചാനലുകളിൽ വന്നത് എന്‍റെ ശ്രദ്ധയിൽപ്പെട്ടു.

എന്‍റെ പാട്ട് അവർ നിരാകരിച്ചു എന്നാണല്ലോ ഇതിനർത്ഥം. മൂവായിരത്തിലധികം പാട്ടുകളെഴുതിയ എനിക്ക് കെ.സി അബൂബക്കർ എന്ന ഗദ്യകവിയുടെ മുമ്പിൽ അപമാനിതനാകേണ്ടി വന്നു. ഇതിന് ഉത്തരം പറയേണ്ടത് നമ്മുടെ സാംസ്‌കാരിക മന്ത്രി സഖാവ് സജി ചെറിയാനും എന്‍റെ പാട്ടുകൾ ഇഷ്‌ടപ്പെടുന്ന ആസ്വാദകരുമാണ്.

Also Read:'എനിക്കിട്ട വില 2400 രൂപ, നന്ദിയുണ്ട്, മേലാൽ ബുദ്ധിമുട്ടിക്കരുത്'; സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട്

ഞാനെഴുതിയ ഈ പുതിയ കേരളഗാനം എന്‍റെ ചിലവിൽ റെക്കോർഡ് ചെയ്‌ത് ഞാൻ ലോകത്തുള്ള എല്ലാ മലയാളികൾക്കും വേണ്ടി യൂട്യൂബിൽ അധികം വൈകാതെ അപ്‌ലോഡ് ചെയ്യും. എല്ലാ മലയാളികളുടെയും സ്വത്തായിരിക്കും ആ പാട്ട്. എനിക്ക് പകർപ്പവകാശം വേണ്ട. വിദ്യാലയങ്ങൾക്കും സാംസ്‌കാരിക സംഘടനകൾക്കും കുട്ടികൾക്കും ആ പാട്ട് ഇഷ്‌ടം പോലെ ഉപയോഗിക്കാം. കേരളത്തെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചും ഏറ്റവുമധികം ഗാനങ്ങളും കവിതകളും എഴുതിയിട്ടുള്ള എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ചെയ്യാൻ കഴിയുന്നത് ഇത് മാത്രമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.