ETV Bharat / state

എഡിഎം നവീൻ ബാബുവിന്‍റെ മരണം: അന്വേഷിക്കാൻ പുതിയ സംഘം - SPECIAL TEAM TO PROBE ADM DEATH

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള 7 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്.

ADM NAVEEN BABU  SPECIAL TEAM ON ADM DEATH  എഡിഎം നവീൻ ബാബു മരണം  കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍
ADM NAVEEN BABU (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 25, 2024, 3:29 PM IST

Updated : Oct 25, 2024, 3:38 PM IST

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ
അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള 7 അംഗ സംഘമാണ് കേസ് അന്വേഷിക്കുക.

പെട്രോൾ പമ്പ് ബിനാമി ഇടപാടിൽ ആണ് അന്വേഷണം. എസിപി രത്ന കുമാർ, ടൗൺ സിഐ ശ്രീജിത്ത്‌ കോടേരി തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിരമിക്കൽ ചടങ്ങിന് ശേഷം നവീൻ ബാബു എവിടേക്ക് പോയി, ആരെയൊക്കെ ബന്ധപെട്ടു എന്നത് കേന്ദ്രീകരിച്ചാകും അന്വേഷിക്കുക. അതേസമയം എഡിഎം കെ നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തന്‍റെ ഭാര്യ സഹോദരൻ രജീഷിന്‍റെ മൊഴിയെടുത്ത് വിട്ടയച്ചു.

ഒക്‌ടോബര്‍ 15-നാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം കിട്ടിപ്പോകുന്ന നവീന്‍ ബാബുവിനെതിരെ യാത്രയയപ്പ് ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ അഴിമതി ആരോപണം ഉയര്‍ത്തിയതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് ആരോപണം.

സംഭവത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേർത്ത ജില്ല പഞ്ചായത്ത്‌ മുൻ അധ്യക്ഷ പിപി ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്‌തിട്ടില്ല.

Also Read: ദിവ്യ നൽകിയ വിശദീകരണം പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്നത്; എഡിഎമ്മിന്‍റെ മരണത്തിൽ സിപിഎം നടപടിക്ക് സാധ്യത

Last Updated : Oct 25, 2024, 3:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.