ETV Bharat / state

അടിച്ചു വീഴ്‌ത്തി ജീവനോടെ തീ കൊളുത്തിയത് മകൻ; മാങ്കുളത്ത് ഗൃഹനാഥനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം - SON KILLED FATHER IN MANKULAM

author img

By ETV Bharat Kerala Team

Published : Jun 12, 2024, 7:21 PM IST

മകൻ വീട്ടിനുള്ളിൽ യുവതിയെ താമസിപ്പിച്ചത് ചോദ്യം ചെയ്‌തതാണ് കൊലപാതക കാരണമെന്നാണ് വിവരം. തലയ്ക്ക് അടിച്ച് വീഴ്‌ത്തിയ ശേഷം തീ കൊളുത്തുകയായിരുന്നു. സംഭവം മാങ്കുളം മുപ്പത്തിമൂന്നില്‍.

MAN KILLS FATHER IN MANKULAM  MAN FOUND DEAD IN MANKULAM  മാങ്കുളത്ത് മകൻ അച്ഛനെ കൊന്നു  മാങ്കുളം കൊലപാതകം അറസ്റ്ര്
Accused Bibin & Shed were man found dead (ETV Bharat)

ഇടുക്കി: മാങ്കുളത്ത് ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. അച്ഛനെ മകന്‍ തലയ്ക്ക് അടിച്ച് വീഴ്‌ത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. പാറേക്കുടിയില്‍ തങ്കച്ചന്‍ അയ്യപ്പനെ(55)യാണ് മകന്‍ ബിബിന്‍ (36) ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്‌തു.

മാങ്കുളം ചിക്കണാംകുടിക്ക് സമീപം മുപ്പത്തിമൂന്നില്‍ ആണ് സംഭവം. വീടിനോട് ചേർന്നുള്ള ഷെഡിനുള്ളില്‍ കത്തിക്കരിഞ്ഞനിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രദേശവാസികളിൽ ഒരാൾ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിയുന്നത്.

മകൻ വീട്ടിനുള്ളിൽ യുവതിയെ താമസിപ്പിച്ചത് ചോദ്യം ചെയ്‌തതിനും, തങ്കച്ചന്‍റെ കൈവശം ഉണ്ടായിരുന്ന സ്വര്‍ണാഭരണവും പണവും നല്‍കണമെന്ന ആവശ്യം ചെവിക്കൊള്ളാത്തതുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്‌ച മലമുകളില്‍ കൃഷിസ്ഥലത്തിനടുത്തുള്ള ഷെഡിന് അടുത്തു വച്ച്‌ ഇരുവരും വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്നു തങ്കച്ചനെ മകന്‍ വാക്കത്തികൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു.

മരിച്ചെന്ന് തോന്നിയതോടെ ഷെഡിലേക്ക് വലിച്ചിഴച്ച്‌ എത്തിച്ച ശേഷം ഷെഡ് മേയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റും മറ്റും ദേഹത്തിട്ട് മൂടിയശേഷം തീ കൊളുത്തുകയായിരുന്നു. ഇന്നലെ രാവിലെ അയല്‍വാസിയാണ് തങ്കച്ചന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ALSO READ: കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ; സംഭവം കോഴിക്കോട് - Ganja Seized From Migrant Workers

വിവരം അറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും പ്രതി ഒളിവില്‍ പോകുന്നതിനുള്ള തയാറെടുപ്പോടെ മാങ്കുളത്ത് എത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ഇയാളെ കൊലപാതകം നടത്തിയ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുവേണ്ടി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.