ETV Bharat / state

വീട്ടിൽ ബഹളം വച്ചതിന് പൊലീസില്‍ പരാതിപ്പെട്ടു: മകൻ്റെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യം - Man killed by son in Pallikkara - MAN KILLED BY SON IN PALLIKKARA

പിതാവിനെ കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. മകനെതിരെ പൊലീസില്‍ പരാതി നല്‍കിയതിലെ വൈരാഗ്യമാണ് കൊലയ്‌ക്ക് കാരണം. പ്രതിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു.

MAN KILLED BY SON IN KASARAGOD  KASARAGOD MURDER CASE  KASARAGOD CRIME  SON BEATS FATHER INTO DEATH
Man Who Beats Father Into Death Arrested In Pallikkara
author img

By ETV Bharat Kerala Team

Published : Apr 1, 2024, 11:00 PM IST

കാസർകോട്: ബേക്കലില്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍. പള്ളിക്കര സ്വദേശി പ്രമോദിനെയാണ് (37) പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പിതാവ് അപ്പകുഞ്ഞിയാണ് (67) മരിച്ചത്. ഇന്ന് (ഏപ്രില്‍ 1) വൈകീട്ട് 7 മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം.

വീട്ടില്‍ വച്ച് നിരന്തരം മകന്‍ വഴക്കുണ്ടാകുന്നത് പൊലീസില്‍ പരാതിപ്പെട്ടതിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പരാതി നല്‍കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും ഇരുവരും വാക്കേറ്റമുണ്ടായിരുന്നു. ഇന്ന് (ഏപ്രില്‍ 1) വൈകിട്ട് വീട്ടിലെത്തിയ പ്രമോദ് വീണ്ടും ഇക്കാര്യം പറഞ്ഞ് ബഹളമുണ്ടാക്കുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്‌തു. ഇതിനിടെ രോഷാകുലനായ പ്രമോദ് കമ്പിവടി കൊണ്ട് പിതാവിന്‍റെ തലയ്‌ക്കടിക്കുകയായിരുന്നു.

അടിയില്‍ തലയ്‌ക്ക് ഗുരുതര പരിക്കേറ്റ പിതാവ് സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. വിവരം അറിഞ്ഞെത്തിയ ബേക്കല്‍ പൊലീസ് പ്രമോദിനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ പ്രമോദിനെ ചോദ്യം ചെയ്‌ത് വരികയാണ്.

Also read: പിതാവിന്‍റെ അടിയേറ്റ് തലയ്‌ക്ക് പരിക്കേറ്റ മകൻ ഗുരുതരാവസ്ഥയിൽ; സംഭവം കോഴിക്കോട് പന്തീരാങ്കാവിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.