ETV Bharat / state

പൊന്നാനി നിയോജകമണ്ഡലം ഇന്ത്യയ്ക്ക് അകത്താണ്, ഓർത്താൽ നന്ന്; ശോഭ സുരേന്ദ്രൻ - SOBHA SURENDRAN AGAINST CPM - SOBHA SURENDRAN AGAINST CPM

പൊന്നാനിയിലെ ബിജെപി സ്ഥാനാർഥി നിവേധിത സുബ്രഹ്മണ്യനെ തടഞ്ഞ സംഭവത്തില്‍ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പ്രതികരണം വ്യക്തമാക്കി ശോഭ സുരേന്ദ്രൻ.

BLOCKING OF BJP CANDIDATE  SOBHA SURENDRAN  SFI MSF BLOCK BJP CANDIDATE  കെഎംസിറ്റി ലോ കോളജ്
REMEMBER THAT PONNANI CONSTITUENCY IS INSIDE INDIA SAID SOBHA SURENDRAN
author img

By ETV Bharat Kerala Team

Published : Apr 6, 2024, 8:31 AM IST

REMEMBER THAT PONNANI CONSTITUENCY IS INSIDE INDIA SAID SOBHA SURENDRAN

ആലപ്പുഴ : പൊന്നാനിയിലെ ബിജെപി സ്ഥാനാർഥി നിവേധിത സുബ്രഹ്മണ്യനെ തടഞ്ഞ വിദ്യാര്‍ഥി സംഘടനകളുടെ നേതാക്കൾക്ക് ഡൽഹിയിൽ കാലുകുത്തണമെങ്കിൽ ബിജെപിയുടെ കേന്ദ്ര ഓഫിസിൽ അപേക്ഷ കൊടുത്തു പെർമിഷൻ വാങ്ങേണ്ടി വരുമെന്ന് ശോഭ സുരേന്ദ്രൻ. വിഷയത്തില്‍ പ്രതികരിച്ച് ശോഭ സുരേന്ദ്രന്‍ ഫേസ്‌ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. പിന്നാലെയാണ് പ്രതികരണം വ്യക്തമാക്കി മാധ്യമങ്ങളോട് സംസാരിച്ചത്. സിപിഎം, ലീഗ് ഐക്യമാണ് പൊന്നാനിയിൽ കണ്ടത്. എസ്എഫ്ഐയും എംഎസ്എഫും ഒരുമിച്ചാണ് ബിജെപി സ്ഥാനാർഥിയെ തടഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു.

'പണ്ട് നായനാരെ ബിജെപി ഒന്നുമല്ലാത്ത കാലത്ത് ഞങ്ങൾ കാലുകുത്തിച്ചിട്ടില്ല. ആ ചരിത്രമൊക്കെ ഒന്ന് മനസ്സിലാക്കിയാൽ നന്നെന്നും, കുട്ടികുരങ്ങന്മാരെ കൊണ്ട് ചുടുചോറ് വാരിക്കുന്ന സിപിഎം - ലീഗ് നേതാക്കൾ അതോർത്താൽ നന്ന്' എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

ഇതൊരു ജനാധിപത്യ രാജ്യമാണ്. വിദേശത്തു നിന്ന് വന്ന സോണിയ ഗാന്ധിക്ക് ഇവിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ട് ചോദിക്കാനും സ്വാതന്ത്ര്യം നൽകിയ നാടാണ്. ആ നാട്ടിൽ ഒരു കോളജിൽ വോട്ട് ചോദിക്കാൻ സ്വാതന്ത്ര്യമില്ലെങ്കിൽ ആ ഫാസിസ്‌റ്റ് നിലപാട് തിരുത്താൻ നടപടി സ്വീകരിക്കാൻ കോളജ് മാനേജ്‌മന്‍റ് തയ്യാറാകണമെന്ന് അടിവരയിട്ട് പറയുന്നു. അതാണ് എല്ലാവർക്കും നല്ലത്. ഇന്ത്യയിലാണ് മലപ്പുറം ജില്ല, അല്ലാതെ തിരിച്ചല്ല എന്നും പൊന്നാനി നിയോജകമണ്ഡലം ഇന്ത്യയ്ക്ക് അകത്താണ് ഓർത്താൽ നന്ന് എന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.

ALSO READ : 'ഡൽഹിയിൽ കാലുകുത്തണമെങ്കിൽ ബിജെപിയുടെ കേന്ദ്ര ഓഫീസിൽ അപേക്ഷ കൊടുത്തു പെർമിഷൻ വാങ്ങേണ്ടി വരും'; ബിജെപി സ്ഥാനാർഥിയെ തടഞ്ഞതിനെതിരെ ശോഭ സുരേന്ദ്രൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.