ആലപ്പുഴ: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്‌ച നടത്തി പിവി അന്‍വര്‍ എംഎല്‍എ. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിൽ എത്തിയാണ് സന്ദർശനം നടത്തിയത്. സൗഹൃദ സന്ദര്‍ശനമാണെന്ന് പിവി അന്‍വര്‍ പറഞ്ഞു.
അൻവറിന്‍റെ സന്ദർശനത്തിൽ 'രാഷ്ട്രീയം വേറെ, സൗഹൃദം വേറെ' എന്നാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. പിണറായിക്കെതിരായി അൻവർ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അന്‍വര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ' എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ’ഓരോരുത്തര്‍ക്കും ഓരോ രാഷ്ട്രീയ അഭിപ്രായങ്ങളുണ്ടാകും. ഞങ്ങളെ തമ്മില്‍ തല്ലിക്കാനോ, രാഷ്ട്രീയ മുതലെടുപ്പ് നടത്താനോ ഉദ്ദേശമുണ്ടോയെന്നും' വെള്ളാപ്പള്ളി ചോദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഇത്തരം കുനുഷ്‌ട് ചോദ്യങ്ങള്‍ ചോദിക്കരുത്. അന്‍വര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് അദ്ദേഹത്തിന്‍റെ അഭിപ്രായം. എന്‍റെ അഭിപ്രായം ഇപ്പോള്‍ മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. എന്‍റെ അഭിപ്രായം എന്‍റെ കയ്യിലിരുന്നാല്‍ പോരേ’ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
Also Read:'അന്‍വര്‍ സിപിഎമ്മിന്‍റെ ശത്രുവേ അല്ല, അതിനുള്ള വലിപ്പം അദ്ദേഹത്തിനില്ല'; എം സ്വരാജ്