തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പിനെ കണ്ടു. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എഞ്ചിനിയറുടെ ഓഫിസിലാണ് പാമ്പിനെ കണ്ടതെന്ന് ജീവനക്കാർ പറഞ്ഞു. ഇന്ന് (ഡിസംബർ 24) രാവിലെ 10.15 നാണ് പാമ്പിനെ കണ്ടത്.
പരിഭ്രാന്തരായ ജീവനക്കാര്‍ ഉടന്‍ തന്നെ വിവരം ഹൗസ് കീപ്പിങ് വിഭാഗത്തെ അറിയിച്ചു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്‌ടറുടെ നേതൃത്വത്തിൽ എത്തിയ ജീവനക്കാർ പാമ്പിനെ അടിച്ചു കൊന്നു. പൈതൃക സംരക്ഷണ കെട്ടിടമായ പഴയനിയമസഭാ മന്ദിരത്തിലാണ് ഓഫിസ് സ്ഥിതി ചെയ്യുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം കഴിഞ്ഞാഴ്‌ചയും സെക്രട്ടേറിയറ്റിൽ പാമ്പിനെ കണ്ടിരുന്നു. ഇന്ന് പാമ്പിനെ കണ്ട കെട്ടിടത്തിന്‍റെ മറ്റൊരു ഭാഗത്തായിരുന്നു കഴിഞ്ഞയാഴ്‌ച പാമ്പെത്തിയത്. വനം വകുപ്പ് അധികൃതർ എത്തി പാമ്പിനെ പിടികൂടുന്നതു വരെ ഓഫിസ് പ്രവർത്തനവും കഴിഞ്ഞ തവണ നിലച്ചിരുന്നു.
Also Read: സെക്രട്ടേറിയറ്റിൽ പാമ്പ്; വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത്